തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: തട്ടിക്കൊണ്ട് പോയ സ്‌കൂൾ വിദ്യാർത്ഥിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കർണാടക കലബുറഗിയിലാണ് സംഭവം. ജനുവരി നാലിന് നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കലബുറഗി ജില്ലയിലെ അരുൺ ഭജന്ത്രി, ലക്ഷ്മണ ഭജന്ത്രി എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

സിദ്ധേശ്വര കോളനിയിൽ താമസക്കാരനും അധ്യാപകനുമായ ഗുരുനാഥ് റാത്തോടിന്റെ മകൻ സുദർശനയാണ് സ്‌കൂളിൽ പോകുമ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ആശുപത്രിയുടെ വിലാസം ചോദിക്കാനെന്ന വ്യാജേന ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ കുട്ടിയുമായി സംസാരിക്കുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

പ്രതികൾ പിന്നീട് കുട്ടിയുടെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും വിസമ്മതിച്ചാൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിൽ അറിയിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടിയെ പോലീസ് രക്ഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts