ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വത്തെ എതിർക്കുന്നു: സിദ്ധരാമയ്യ

ബെംഗളൂരു: താൻ ഹിന്ദുവാണെന്നും എന്നാൽ ഹിന്ദുത്വത്തെ എതിർക്കുന്നവനാണെന്നും വാദിച്ച കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തെ താൻ ഒരിക്കലും എതിർത്തിട്ടില്ലെന്നും എന്നാൽ അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെയാണെന്നും പറഞ്ഞു.

കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ താൻ നിരവധി രാമക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിന് താൻ ഒരിക്കലും എതിരല്ലെന്ന് ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ എപ്പോഴെങ്കിലും രാമക്ഷേത്രത്തെ എതിർത്തിരുന്നോ? ക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുക എന്നതാണ് ഞങ്ങളുടെ എതിർപ്പ്. ഇത് മറ്റ് മതവിശ്വാസികൾക്കെതിരെ ഉപയോഗിക്കരുത്. ബിജെപി ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും സിദ്ധരാമയ്യ ആരോപിച്ചു

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ എങ്ങനെ ഹിന്ദു വിരുദ്ധനാകും? ഹിന്ദുത്വത്തെയും ഹിന്ദു വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെയും ഞാൻ എതിർക്കുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം എല്ലാ വിശ്വാസങ്ങളും തുല്യമാണ് എന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ഹിന്ദു വിരുദ്ധനാണെന്ന ബിജെപിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി പണ്ട് അദ്ദേഹത്തെ ‘സിദ്ദാരാമുള്ള ഖാൻ’ എന്ന് വിളിച്ചിരുന്നു,

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ട ബഹുമത സംസ്കാരമാണ് ഇന്ത്യയുടേതെന്നും എല്ലാവരെയും മനുഷ്യരായി കാണണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടന പറയുന്നത് അതാണ്, നമ്മൾ അത് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർഗീയത വളർത്തുന്നവർക്കും ജാതി-മത രാഷ്ട്രീയം നടത്തുന്നവർക്കും എതിരാണ് തന്റെ പാർട്ടി എന്നും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts