വിദ്യാർത്ഥിനിയെ ബെംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ. ഹൗസില്‍ മുഹമ്മദ് സിനാന്‍ ആണ് അറസ്റ്റിലായത്. മട്ടന്നൂരില്‍ ഫോണ്‍കടയില്‍ ജോലിചെയ്തിരുന്ന സിനാന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ കൂടെ താമസിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഫോണ്‍ നമ്പർ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പോക്‌സോ ചുമത്തികേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചൊക്ലി പോലീസ് ഇന്‍സ്പെക്ടര്‍ സി.ഷാജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts