സിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും

ബെംഗളൂരു: ഐടി നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ ഒന്നായ സിൽക്ക് ബോർഡ് ജംഗ്ഷന് ആശ്വാസമായി പുതിയ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം അവസാനം പൂർണ്ണമായി തുറന്നുനൽകുന്നു. നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ ഭാഗമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിർമ്മിച്ച ഈ പാത നഗരത്തിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലമാണ്.

സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ രാഗിഗുഡ്ഡ വരെയുള്ള 3.5 കിലോമീറ്റർ ഭാഗമാണ് മാർച്ചിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുക. മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായതായും റോഡ് ടാർ ചെയ്യുന്ന ജോലികൾ കഴിഞ്ഞതായും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ നടക്കുന്ന ഫിനിഷിംഗ് ജോലികൾ മാർച്ച് 22-ഓടെ പൂർത്തിയാകും. തുടർന്ന് ട്രാഫിക് പോലീസിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് റാഗിഗുഡ്ഡയിലേക്കുള്ള വാഹനങ്ങൾ കടത്തിവിടും.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

യാത്രക്കാർക്ക് വലിയ ആശ്വാസം നേരത്തെ 2024 ജൂണിൽ റാഗിഗുഡ്ഡയിൽ നിന്ന് സിൽക്ക് ബോർഡിലേക്കുള്ള പാതയുടെ ഒരു ഭാഗം തുറന്നിരുന്നു. സിൽക്ക് ബോർഡ് ജംഗ്ഷന് മുകളിലുള്ള റാമ്പ് ഉൾപ്പെടെയുള്ള അഞ്ച് കിലോമീറ്റർ ഭാഗം തുറന്നത് ഹൊസൂർ റോഡ് വഴിയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. പുതിയ പാത കൂടി തുറക്കുന്നതോടെ എച്ച്എസ്ആർ ലേഔട്ട് ഭാഗത്തുനിന്ന് ബിടിഎം ലേഔട്ട്, ജയനഗർ, ജെപി നഗർ, ബനശങ്കരി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിൽ പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കും.

വൈകിയത് പല കാരണങ്ങളാൽ പലതവണ ഉദ്ഘാടന തീയതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിസൈൻ മാറ്റങ്ങൾ, ഗതാഗത നിയന്ത്രണം, കനത്ത മഴ എന്നിവ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. നിലവിൽ ഭാഗികമായി തുറന്ന പാത തന്നെ സിൽക്ക് ബോർഡിലെ തിരക്ക് കുറയ്ക്കാൻ സഹായിച്ചതായി ട്രാഫിക് പോലീസ് വിലയിരുത്തുന്നു. പൂർണ്ണതോതിൽ പാത സജ്ജമാകുന്നതോടെ ഹൊസൂർ റോഡിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

വെല്ലുവിളിയായി സമീപ റോഡുകൾ സിൽക്ക് ബോർഡിലെ തിരക്ക് കുറയുമെങ്കിലും റാഗിഗുഡ്ഡ മെട്രോ സ്റ്റേഷന് ശേഷമുള്ള ഭാഗത്തെ ഗതാഗതം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുണ്ട്. മരേനഹള്ളി റോഡ് ഉൾപ്പെടെയുള്ള സമീപ പാതകളിലെ കനത്ത കുരുക്ക് പരിഹരിക്കുക എന്നത് അധികൃതർക്ക് മുന്നിലെ അടുത്ത പ്രധാന ദൗത്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts