അയോധ്യയിയിലെ രാമക്ഷേത്രത്തിനായി വിഗ്രഹങ്ങൾ കൊത്തിത്തുടങ്ങി കൊപ്പലിൽ നിന്നുള്ള ശിൽപി

ബെംഗളൂരു: ഉത്തർപ്രദേശിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് കല്ലുകളിൽ വിഗ്രഹങ്ങൾ കൊത്തി കൊപ്പൽ ജില്ലയിലെ മുണ്ടരാഗിയിൽ നിന്നുള്ള ശിൽപി നാഗമൂർത്തിസ്വാമി.

ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിലെ സ്തംഭവും മറ്റ് കൽപ്പണികളും ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ നിർമിക്കുന്നതിനാണ് നാഗമൂർത്തിസ്വാമിയെ ഈ അവസരം തേടിയെത്തിയത്.

ക്ഷേത്ര ട്രസ്റ്റിന്റെ ശിൽപ നിർമാണത്തിനുള്ള ക്ഷണം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം നേരത്തെ അയോധ്യയിലേക്ക് പോയത്.

കർണാടകയിലെ കടരകി ഗ്രാമം സ്വദേശിയായ നാഗമൂർത്തിസ്വാമി കഴിഞ്ഞ കുറേ വർഷങ്ങളായി ശിൽപിയായാണ് ജോലി ചെയ്യുന്നത്.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം കൊത്തിയെടുത്ത ശിൽപങ്ങൾ കർണാടകയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

വിശ്വകർമ സമുദായത്തിൽ പെട്ട ഇദ്ദേഹത്തിന് ചെറുപ്പം മുതലേ ശിൽപ നിർമാണത്തിൽ താൽപ്പര്യമുണ്ടായിരുന്നു.

ശിവമോഗ ജില്ലയിലെ സാഗറിലെ ശ്രീഗന്ധ കലാ സംകിരൺ കലാ വിദ്യാലയത്തിൽ നിന്ന് ജോലി പഠിച്ച് മുഴുവൻ സമയ ശിൽപിയായി ജോലിനോക്കുകയാണ് ഇപ്പോൾ.

തുടക്കത്തിൽ, പ്രശസ്ത ശിൽപിയായ വെങ്കിടേശ സുതാരയിൽ നിന്ന് കല പഠിച്ച അദ്ദേഹം പിന്നീട് സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങി.

ജനുവരി 22 ന് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിന്റെ സമർപ്പണ ചടങ്ങ് നിശ്ചയിച്ചിട്ടുണ്ട്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവരെ ചടങ്ങിലേക്ക് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts