വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും

stone hail rain climate

ബെംഗളൂരു: കർണാടകയിൽ കനത്ത വേനൽച്ചൂടിന് ആശ്വാസമായി പലയിടങ്ങളിലും അപ്രതീക്ഷിത മഴ. കുടക്, ചിക്കമഗളൂരു, ബെൽഗാം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്. എന്നാൽ മഴയോടൊപ്പം വീശിയടിച്ച കാറ്റും ആലിപ്പഴ വർഷവും ചിലയിടങ്ങളിൽ ജനജീവിതത്തെ ബാധിച്ചു.

കുടകിൽ പെയ്ത കനത്ത മഴ കൊടും ചൂടിൽ വലയുന്ന കാപ്പി കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ബെൽഗാമിൽ അരമണിക്കൂറിലധികം നീണ്ടുനിന്ന മഴ സദാശിവ നഗർ, നെഹ്‌റു നഗർ, ഷാഹു നഗർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ വിതച്ചു.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

ചിക്കമഗളൂരു താലൂക്കിലെ മുത്തോടി, കാഡ്ബഗെരെ ഭാഗങ്ങളിൽ കനത്ത മഴയും മുഡിഗരെ, എൻ.ആർ പുര താലൂക്കുകളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. കാനാത്തിക്ക് സമീപം മരം വീണതിനെ തുടർന്ന് ചിക്കമഗളൂരു-ശൃംഗേരി സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

നാളെയും മഴയ്ക്ക് സാധ്യത

മാർച്ച് 16 തിങ്കളാഴ്ചയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ: ബെല്ലാരി, ഉഡുപ്പി, ദക്ഷിണ കന്നഡ, കുടക്, മൈസൂർ.

  • ചൂട് തുടരുന്ന ജില്ലകൾ: യാദ്ഗിർ, റായ്ച്ചൂർ, കലബുറഗി എന്നിവിടങ്ങളിൽ ഉയർന്ന താപനില തുടരും.

  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.

ബെംഗളൂരുവിലെ കാലാവസ്ഥ

ബെംഗളൂരു നഗരത്തിൽ മഴയ്ക്ക് സാധ്യത വളരെ കുറവാണെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ താപനില 18°C നും 34°C നും ഇടയിലായിരിക്കും. മണിക്കൂറിൽ 8 മുതൽ 15 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
[masterslider id="10"]

Related posts

Click Here to Follow Us