മൂന്നാം ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കൽ

പാലക്കാട്: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിലെത്തുന്ന രാഹുൽ, തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് പങ്കെടുക്കുന്നത്.

ജനുവരി 11-നാണ് മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മണ്ഡല സന്ദർശനമാണിത്. കോൺഗ്രസിൽ നിന്നും പുറത്തായ സാഹചര്യത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് പകരം രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

ആദ്യ ബലാത്സംഗക്കേസിൽ രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ പത്തോളം പേരെ പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുൻ‌കൂർ ജാമ്യം.

ഈ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻ‌കൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ വാദിക്കുന്നു. രാഹുൽ മുൻ‌കൂർ ജാമ്യത്തിൽ കഴിയുന്നത് തന്‍റെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, രാഹുലിന്റെ സന്ദർശനവും കേസിലെ സുപ്രീം കോടതി നിലപാടും പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായകമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
[masterslider id="10"]

Related posts

Click Here to Follow Us