മഴക്കാലം മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കാൻ നിർദ്ദേശം; മഹാലക്ഷ്മി ലേഔട്ടിൽ ഉദ്യോഗസ്ഥരുടെ പരിശോധന

ബെംഗളൂരു: വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി മഹാലക്ഷ്മി ലേഔട്ട് മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ മഹാലക്ഷ്മി ലേഔട്ട് എം.എൽ.എ ഗോപാലയ്യയും ബംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ (BWCC) കമ്മീഷണർ രാജേന്ദ്ര കെ.വി.യും ചേർന്ന് വിലയിരുത്തി. മഴക്കാലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

മഴ കനക്കുന്നതിന് മുൻപ് തന്നെ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും കമ്മീഷണർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനും നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ (Black spots) നീക്കം ചെയ്യാനും പ്രത്യേക നിർദ്ദേശം നൽകി.

മണ്ഡലത്തിലെ തെരുവുവിളക്കുകളുടെയും പാർക്കുകളുടെയും കൃത്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്നും പരിശോധനയിൽ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. മഴക്കാലത്ത് നഗരത്തിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts