ബെംഗളൂരുവിൽ ജൂനിയർ എൻ.ടി.ആറിനെ കാണാൻ ആരാധകരുടെ വൻതിരക്ക്; നിയന്ത്രിക്കാൻ ലാത്തിച്ചാർജ്

ബെംഗളൂരു: തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ.ടി.ആറിന്റെ ബെംഗളൂരു സന്ദർശനത്തിനിടെ ആരാധകർ ഇരച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് നേരിയ തോതിൽ ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഞായറാഴ്ചയായിരുന്നു സംഭവം.

മഹാദേവപുരയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (KIMS) പുതിയ വിഭാഗം ഉദ്ഘാടനം ചെയ്യാനാണ് താരം നഗരത്തിലെത്തിയത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ വൻ ജനസാഗരമാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. സുരക്ഷാ വേലികൾ മറികടന്ന് ആരാധകർ ലോബിയിലേക്ക് ഇരച്ചുകയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

തിക്കിലും തിരക്കിലും പെട്ട് ആശുപത്രിയിലെ എസ്‌കലേറ്ററിന് കേടുപാടുകൾ സംഭവിച്ചു. തിരക്കിനിടയിൽ ചിലർ എസ്‌കലേറ്ററിൽ വീണതായും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. സംഘർഷാവസ്ഥയിലും ശാന്തനായിരുന്ന താരത്തെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സുരക്ഷിതനായി വേദിയിലെത്തിച്ചത്. പിന്നീട് പോലീസ് ലാത്തി വീശിയാണ് ജനക്കൂട്ടത്തെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. സാഹചര്യം ശാന്തമായതിനെത്തുടർന്ന് നിശ്ചയിച്ച പ്രകാരം ഉദ്ഘാടന ചടങ്ങുകൾ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി
[masterslider id="10"]

Related posts

Click Here to Follow Us