ബെംഗളൂരു: തുമക്കൂരുവില്‍ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ മകളെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കളെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൂക്കില്‍നിന്നു രക്തം വന്നതായി കണ്ടതോടെ പുഷ്പാവതിയുടെ സഹോദരന്‍ എസ്.അനില്‍കുമാര്‍ ചടങ്ങ് തടസ്സപ്പെടുത്തി.
പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു. കഴിഞ്ഞ 12ന് ഉറക്കത്തിനിടെ പുഷ്പാവതിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് സുചിത്രയും ഭര്‍ത്താവ് സുരേഷ് കുമാറും മൊ
ഴി നല്‍കി.
