നഗരത്തിൽ പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കൽ വർധിക്കുന്നു; ഒരു വർഷത്തിനിടെ കേസുകളിൽ വൻ വർധന

ബെംഗളൂരു: നഗരത്തിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന കേസുകളിൽ വൻ വർധനയെന്ന് റിപ്പോർട്ടുകൾ. ഹോസ്കോട്ടിന് സമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് കൗമാരക്കാരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രായപൂർത്തിയാകാത്തവർ നടത്തിയ നിയമലംഘനങ്ങളിൽ ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024-ൽ: 197 കേസുകൾ (പിഴയായി ഈടാക്കിയത് ₹3.66 ലക്ഷം).

2025-ൽ: 414 കേസുകൾ (പിഴയായി ഈടാക്കിയത് ₹4.16 ലക്ഷം).

2026 (ഫെബ്രുവരി 13 വരെ): ഇതിനോടകം 62 കേസുകൾ റിപ്പോർട്ട് ചെയ്തു (പിഴ ₹66,000).

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

മുൻ വർഷങ്ങളിൽ 2022-ൽ 192 കേസുകളും 2023-ൽ ഇത് 95 ആയും കുറഞ്ഞിരുന്നു. എന്നാൽ അതിനുശേഷം വലിയൊരു കുതിച്ചുചാട്ടമാണ് ഈ നിയമലംഘനങ്ങളിൽ ഉണ്ടായിരിക്കുന്നത്.

അമിതവേഗത, സിഗ്നൽ ലംഘനം, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

മാതാപിതാക്കൾക്കും ഉത്തരവാദിത്തം

വീലിംഗ് (Wheelie) പോലുള്ള അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളെയും കേസിൽ പ്രതികളാക്കുമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി വ്യക്തമാക്കി.

“പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകരുതെന്ന കർശന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. നിയമങ്ങൾ പാലിക്കാനുള്ള ആദ്യ പാഠങ്ങൾ തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ് എന്നും- കാർത്തിക് റെഡ്ഡി സൂചിപ്പിച്ചു (ജോയിന്റ് കമ്മീഷണർ ട്രാഫിക്, ബംഗളൂരു സിറ്റി).

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

ട്രാഫിക് പോലീസ് കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും, നിയമങ്ങൾ കാറ്റിൽ പറത്തി കൗമാരക്കാർ റോഡിലിറങ്ങുന്നത് വലിയ ഭീഷണിയായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts