ബെസ്‌കോം ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കില്ല: കയ്യൊഴിഞ്ഞു സ്ഥലം ലഭിക്കുന്നില്ലെന്ന് ജിബിഎ

ബെംഗളുരു: റോഡരികിലും നടപ്പാതകളിലും അപകടകരമായ രീതിയിലുള്ള ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കാനുള്ള വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോമിന്റെ നടപടികള്‍ നിലച്ചു. അനുയോജ്യമായ സ്ഥലം ലഭിക്കാത്തതും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയുമാണു തിരിച്ചടിയായത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണു ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ 5 വര്‍ഷം മുന്‍പു ബെസ്‌കോം ആരം ഭിച്ചത്. കെങ്കേരിയില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവും മകളും മരിച്ചതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെടല്‍. 5,800 ട്രാന്‍സ്‌ഫോമറുകളാണു മാറ്റി സ്ഥാപി ക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 3,100 എണ്ണം മാറ്റിയതായി ബൊം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലം…

Read More

ഗുഡ്‌സ് ഓട്ടോയില്‍ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളുരു:ഹൊസ്‌കോട്ടയില്‍ ഗുഡ്‌സ് ഓട്ടോയില്‍ ലോറിയിടിച്ചു കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി മരിച്ചു. ചെങ്ങോം പാലുമ്മി ബാബു ഉദയ ദമ്പതികളുടെ മകന്‍ വിഷ്ണു ബാബു (31) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. ബേക്കറി ജീവനക്കാരനായ വിഷ്ണു ഗുഡ്‌സ് ഓട്ടോയില്‍ താമസ സ്ഥലത്തേക്കു പോകുമ്പോള്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. സഹോദരി: വിദ്യ. സംസ്‌കാ രം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍

Read More

‘ഗോ ബാക്ക്’ വിളിച്ചവർ നൂറ്, തിരികെ വരാൻ പറഞ്ഞവർ ആയിരങ്ങൾ: കരിങ്കൊടി പ്രതിഷേധത്തിന് മറുപടി നൽകി ഡി.കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര സംവരണ നയത്തിൽ പ്രതിഷേധിച്ച് തനിക്കെതിരെ ഉയർന്ന കരിങ്കൊടി പ്രകടനങ്ങളെയും ‘ഗോ ബാക്ക്’ വിളികളെയും തള്ളി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ന്യാമതി താലൂക്കിലെ ഭായഗഡിൽ നടന്ന സന്ത് സേവാലാലിന്റെ 287-ാം ജയന്തി ആഘോഷത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. നൂറുകണക്കിന് യുവാക്കൾ തന്നോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ, ആയിരക്കണക്കിന് ആളുകൾ തന്നോട് തിരിച്ചുവരാനാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തന്ത്രങ്ങൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രതിഷേധിക്കുന്നത് തെറ്റല്ല, പക്ഷേ അതിനുള്ള വേദിയല്ല ഇത്. ഇതൊരു മതപരമായ ചടങ്ങാണ്. സംവരണം പോലുള്ള വിഷയങ്ങൾ…

Read More

വാതിലിനിടയില്‍പെട്ട് വിദ്യാര്‍ഥിനിയുടെ വിരലുകളറ്റു; അധ്യാപകര്‍ക്കെതിരെ കേസ്

ബെംഗളുരു: തുമക്കുരുവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് മുറിയുടെ വാതിലിനിടയില്‍പെട്ട് ഒന്നാം ക്ലാസുകാരിയുടെ രണ്ടു വിരലുകള്‍ അറ്റു. കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ വിഴ്ച വരുത്തിയതിനു ഹെഡ്മാസ്റ്റര്‍ നാഗേഷ്, അധ്യാപകരായ രേണുകാമ്മ, വെങ്കടേഷ്, ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസര്‍ ഹനുമന്തപ്പ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഗുലുരുവിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി വിദ്യാര്‍ഥിനി വരിയില്‍ നില്‍ക്കുമ്പോള്‍ ക്ലാസ് മുറിയുടെ ഇരുമ്പുവാതില്‍ അടഞ്ഞതിനെ തുടര്‍ന്നു വിരലുകള്‍ ഇടയില്‍ പെടുകയായിരുന്നു. രക്തം വാര്‍ന്നിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും അപകട വിവരം അറിയിക്കാന്‍ വൈകിയെന്നും മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ…

Read More

ഇത് ‘നമ്മ ടാർസൻ’; കറക്കം അർദ്ധനഗ്നശരീരനായി; പഠനം കുരങ്ങിൽ നിന്ന്; ബുഡൻ നാട് ഉപേക്ഷിച്ച് കാട് പുൽകിയിട്ട് പത്ത് വർഷം

ബെലഗാവി: ആധുനിക സൗകര്യങ്ങളും നഗരജീവിതവും ഉപേക്ഷിച്ച് വനത്തിനുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്ന ഒരു ‘ടാർസൻ’ വാർത്തകളിൽ ഇടംപിടിക്കുന്നു. ബെലഗാവിയിലെ സൗന്ദട്ടി താലൂക്കിലുള്ള ഉഗർഗോൾ ഗ്രാമത്തിന് സമീപത്തെ ഹെഗ്ഗൊള്ള കുന്നുകളിലാണ് 34-കാരനായ ബുഡൻ ഖാൻ ഹൊസമാനി കഴിഞ്ഞ പത്ത് വർഷമായി താമസം ഉറപ്പിച്ചിരിക്കുന്നത്. കണ്ടാൽ സിനിമയിലെ ടാർസനെ അനുസ്മരിപ്പിക്കുന്ന ശാരീരിക പ്രകൃതിയുള്ള ബുഡൻ ഖാനെ നാട്ടുകാർ സ്നേഹത്തോടെ ‘നമ്മ ടാർസൻ’ (നമ്മുടെ ടാർസൻ) എന്നാണ് വിളിക്കുന്നത്. നഗ്നശരീരനായി കാട്ടിലൂടെ അനായാസം സഞ്ചരിക്കുന്ന ഇദ്ദേഹം, വെച്ചുവിളമ്പിയ ഭക്ഷണങ്ങളേക്കാൾ പ്രകൃതി കനിഞ്ഞുനൽകുന്ന ഇലകളെയാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്. അരിഭക്ഷണമോ റൊട്ടിയോ…

Read More

നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് ബസ്സിലിടിച്ചു; ബെംഗളൂരുവിൽ അഞ്ച് മരണം

ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മീഡിയൻ മറികടന്ന് കെ.എസ്.ആർ.ടി.സി (കർണാടക) ബസ്സിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.30-ഓടെ സിദ്ധരക്കല്ലു ഫ്ലൈ ഓവറിൽ, ജിൻഡാലിന് സമീപമുള്ള കാനറ ബാങ്കിന് എതിർവശത്താണ് അപകടം സംഭവിച്ചത്. തുമകുരു ഭാഗത്തുനിന്ന് ബെംഗളൂരുവിലേക്ക് അമിതവേഗതയിൽ വരികയായിരുന്ന ടാറ്റ ഇൻഡിക്ക കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിടുകയും റോഡിന് നടുവിലെ ഡിവൈഡർ (മീഡിയൻ) ചാടിക്കടന്ന് മറുഭാഗത്തേക്ക് കുതിക്കുകയുമായിരുന്നു. അതേസമയം എതിർദിശയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് കാർ…

Read More

ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍‌

കാസർകോട് ആത്മഹത്യ ചെയ്ത വ്ലോഗര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍സുഹൃത്തും മരിച്ചനിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ചിന്നു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.ഒരാഴ്ച മുന്‍പായിരുന്നു സോഷ്യല്‍ മീഡിയയില്‍‌ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ജീവനൊടുക്കിയത്. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തത്. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ…

Read More

ചുവപ്പില്‍ കുടുങ്ങി റെഡ് ലൈന്‍ മെട്രോ പാത: കേന്ദ്രം രണ്ടാമതും ഡിപിആര്‍ തിരിച്ചയച്ചു

ബെംഗളുര: ഹെബ്ബാളിനെ സര്‍ജാപുരയുമായി ബന്ധിപ്പിക്കുന്ന 36.59 കിലോമീറ്റര്‍ മെട്രോ പാതയുടെ (റെഡ് ലൈന്‍) വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) രണ്ടാം തവണയും കേന്ദ്രം തിരി ച്ചയച്ചതോടെ പദ്ധതി നടപ്പാക്കു ന്നതില്‍ അനിശ്ചിതത്വം. മെട്രോപാതയുടെ രൂപകല്‍ പന പുനരാലോചിക്കാന്‍ ആവശ്യപ്പെട്ടാണു ഡിപിആര്‍ തിരിച്ചയച്ചത്. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎം ആര്‍സി) 2031ല്‍ പൂര്‍ത്തിയാ ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി ഡിപിആറിന് അനുമതി വൈകുന്നതിനാല്‍ നീണ്ടു പോ കാനാണു സാധ്യത. ചെലവും വര്‍ധിക്കാനിടയുണ്ട്. നമ്മ മെട്രോ 3 എ ഘട്ടത്തില്‍ വരുന്നതാണു റെഡ് ലൈന്‍, 2024 ഡിസംബറിലാണു…

Read More

15 അടി ഉയരത്തിലുള്ള മതില്‍ ചാടി കടന്ന് മെട്രോയില്‍ ചിത്രം വരക്കാന്‍ ശ്രമം; അന്വേഷണം

ബെംഗളുരു: കാടുഗോഡിയിലെ നമ്മ മെട്രോ ഡിപ്പോയില്‍ അതിക്രമിച്ചു കയറി ട്രെയിനില്‍ ചിത്രം വരയ്ക്കാന്‍ (ഗ്രാഫിറ്റി) ശ്രമിച്ച 2 പേര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാ ക്കി. കഴിഞ്ഞ ദിവസമാണു 15 അടി ഉയരത്തിലുള്ള മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചത്. സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ തിരിച്ചിറങ്ങി രക്ഷപ്പെടുകയായിരുന്നു. കയറും സ്‌പ്രേ പെയ്ന്റിങ് സാമഗ്രികളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിപ്പോ മാനേജറുടെ പരാതിയില്‍ കാടുഗോഡി പൊലീസിനാണ് അന്വേഷണ ചുമതല. 5 വര്‍ഷം മുന്‍പു പൗരത്വ നിയമഭേദഗതിക്കെതിരെ ചര്‍ച്ച് സ്ട്രീറ്റിലെ മതിലുകളിലും കടകളുടെ ഷട്ടറുകളിലും ഗ്രാഫിറ്റി ചിത്രങ്ങള്‍…

Read More

ഫിലിം ചേംബര്‍ യോഗത്തിനിടെ സംവിധായകന്‍ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളുരു മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമണ്‍ (80) ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണു മരണകാരണം. ജോ സൈമണ്‍ 1967ലാണു സിനിമയിലെത്തിയത്. സാഹസ സിംഹ, സ്‌നേഹദ കടലല്ലി, സിംഹ ജോടി, മിസ്റ്റര്‍ വാസു തുടങ്ങി ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തു. നൂറിലേറെ സിനിമകളില്‍ നടനായും സംവിധായകനായും ഗാനരചയിതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, പ്രതിപക്ഷ നേതാവ് ആര്‍. അശോക എന്നിവരുള്‍പ്പെടെ രാഷ്ട്രീയ, സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു.

Read More
Click Here to Follow Us