ബെസ്‌കോം ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കില്ല: കയ്യൊഴിഞ്ഞു സ്ഥലം ലഭിക്കുന്നില്ലെന്ന് ജിബിഎ

ബെംഗളുരു: റോഡരികിലും നടപ്പാതകളിലും അപകടകരമായ രീതിയിലുള്ള ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കാനുള്ള വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോമിന്റെ നടപടികള്‍ നിലച്ചു.

അനുയോജ്യമായ സ്ഥലം ലഭിക്കാത്തതും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയുമാണു തിരിച്ചടിയായത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണു ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ 5 വര്‍ഷം മുന്‍പു ബെസ്‌കോം ആരം ഭിച്ചത്.

കെങ്കേരിയില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവും മകളും മരിച്ചതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെടല്‍. 5,800 ട്രാന്‍സ്‌ഫോമറുകളാണു മാറ്റി സ്ഥാപി ക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 3,100 എണ്ണം മാറ്റിയതായി ബൊം റിപ്പോര്‍ട്ടില്‍ പറയുന്നു.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

സ്ഥലം ലഭിക്കാന്‍ തടസ്സങ്ങളേറെ

ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയാണു (ജിബിഎ) നല്‍കേണ്ടത്. എന്നാല്‍, തിരക്കേറിയ ഇടങ്ങളില്‍ സ്ഥലം ലഭിക്കാനുള്ള തടസ്സങ്ങളാണു ചൂണ്ടിക്കാണിക്കുന്നത്.

സ്ഥലപരിമിതിയുള്ള സ്ഥലങ്ങളില്‍ ഒറ്റത്തൂണില്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇടക്കാലത്ത് ആരംഭിച്ചിരുന്നു. 11 മീ റ്റര്‍ ഉയരത്തിലാണു ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പാതകളില്‍ സ്ഥാപിച്ചവയില്‍ നിന്ന് ഓയില്‍ ചോര്‍ന്നുള്ള അപകടങ്ങളും പതിവാണ്.

ചെലവേറി; ഇനിയില്ല

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

നഗരത്തില്‍ ഭൂഗര്‍ഭ മിനി ട്രാന്‍സ്‌ഫോമര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്നും ബെസ്‌കോം പിന്‍വാങ്ങി. സാമ്പത്തിക ചെലവേറിയതോടെയാണു നടപടി. 3 വര്‍ഷം മുന്‍പു മല്ലേശ്വര ത്താണ് ആദ്യ ഭൂഗര്‍ഭ സബ് സ്റ്റേഷന്‍ നിര്‍മിച്ചത്. ഒരു സ്റ്റേഷന്റെ നിര്‍മാണത്തിനു മാത്രം 40-60 ലക്ഷം രൂപയാണു ചെലവ് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts