ഒരു കേക്കിന് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ!

പെട്രോള്‍ വില എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വിഷയത്തില്‍  ഇത്രയും ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.

സര്‍ക്കാരിനെ ട്രോളിയും, ഉപദേശിച്ചും, രോക്ഷം പ്രകടിപ്പിച്ചുമൊക്കെ സമൂഹ മാധ്യമങ്ങളില്‍  ഇന്ധന വില വര്‍ധനവ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യം മുതലാക്കി പുതിയ കച്ചവട തന്ത്രവുമായി എത്തിയിരിക്കുകയാണ് ഒരു ബേക്കറിയുടമ. ഒരു കിലോഗ്രാമിന്‍റെ പിറന്നാള്‍ കേക്ക് വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുമെന്നാണ് ഉടമയുടെ വാഗ്ദാനം. തമിഴ് നാട്ടിലെ ഡിസി ബേക്കറിയിലാണ് വ്യത്യസ്തമായ ഈ ഓഫര്‍ എത്തിയിരിക്കുന്നത്. 495 രൂപ വിലയുള്ള ഒരു പിറന്നാള്‍ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കു൦.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

സമൂഹമാധ്യമങ്ങള്‍ വഴിയാണ് കടയുടമ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കടയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ദിവസന്തോറും കൂടി വരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധം കൂടിയാണിതെന്നാണ് കടയുടമ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts