ബെംഗളൂരുവിന്റെ ചുവരുകൾ സംസാരിക്കുമ്പോഴും കേൾക്കാതെ അധികാരികൾ

ബെംഗളൂരുവിലെ തിരക്കേറിയ ചർച്ച് സ്ട്രീറ്റിലൂടെ നടക്കുന്നവർ ഒരു നിമിഷം നിൽക്കാറുണ്ട്. കടകൾ കണ്ടിട്ടോ കഫേകൾ കണ്ടിട്ടോ അല്ല അത്, മറിച്ച് അവിടുത്തെ വർണ്ണാഭമായ ചുവർചിത്രങ്ങൾ (Murals) കാണാനാണ്.

കോൺക്രീറ്റ് കെട്ടിടങ്ങൾക്കും മെട്രോ തൂണുകൾക്കും ഇടയിൽ ഈ ചിത്രങ്ങൾ നഗരത്തിന് ഒരു ആത്മാവിനെതന്നെയാണ് നൽകുന്നത്. ബെംഗളൂരുവിലെ ചുവരുകൾ വെറുമൊരു കല്ലും സിമന്റും മാത്രമല്ല; അവയ്ക്ക് നഗരത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയിലുമെല്ലാം സംസാരിക്കാനുണ്ട്. ഇതിനാവശ്യം താൽക്കാലികമായ ആവേശമല്ല, മറിച്ച് വ്യക്തമായ ഒരു നയവും ഫണ്ടുമാണ്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

നഗരത്തിന്റെ പല ഭാഗങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയുള്ള കലാസൃഷ്ടികൾക്ക് മുൻപ് തുടക്കമിട്ടിരുന്നു. മല്ലേശ്വരം പ്രോജക്റ്റ് നിശബ്ദമായ ഇടവഴികളെ ഒരു തുറന്ന ഗാലറിയാക്കി മാറ്റിയപ്പോൾ എല്ലാവരും അതിനെ ഏറ്റെടുത്തു.

അരവാണി ആർട്ട് പ്രോജക്റ്റിലൂടെ ക്വീർ കമ്മ്യൂണിറ്റികളെയും പ്രാദേശിക താമസക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് ചുവരുകളിൽ വിപ്ലവം സൃഷ്ടിച്ചു. 2012-ൽ ജർമ്മൻ കലാകാരന്മാരുമായി ചേർന്ന് ‘അർബൻ അവന്റ്‌ഗാർഡ്’ എന്ന പേരിൽ വലിയ ചുവർചിത്രങ്ങളും നിർമ്മിച്ചിരുന്നു.

എന്നാൽ മികച്ച തുടക്കമുണ്ടായെങ്കിലും, പല പദ്ധതികളും പാതിവഴിയിൽ നിലച്ചുപോകുന്ന കാഴ്ചയാണ് നഗരത്തിലുള്ളത്. ചുവരുകളിൽ ചിത്രം വരച്ചു കഴിഞ്ഞാൽ പിന്നീട് അത് സംരക്ഷിക്കാൻ കൃത്യമായ പദ്ധതിയോ ഫണ്ടോ ഇല്ല. കാലക്രമേണ ഈ ചിത്രങ്ങൾ മങ്ങുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണളിൽ ഒന്ന്:.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഗരത്തിൽ ഒരിടത്ത് കല പ്രദർശിപ്പിക്കണമെങ്കിൽ വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങണം. ഇത് കലാകാരന്മാരെയും സംഘാടകരെയും നിരുത്സാഹപ്പെടുത്തുന്നു. കൂടാതെ നഗരത്തിന്റെ സൗന്ദര്യം നിലനിർത്താൻ ‘ബാംഗ്ലൂർ അർബൻ ആർട്‌സ് കമ്മീഷൻ’ പോലുള്ള സമിതികൾ പുനഃസംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts