ചുവപ്പില്‍ കുടുങ്ങി റെഡ് ലൈന്‍ മെട്രോ പാത: കേന്ദ്രം രണ്ടാമതും ഡിപിആര്‍ തിരിച്ചയച്ചു

ബെംഗളുര: ഹെബ്ബാളിനെ സര്‍ജാപുരയുമായി ബന്ധിപ്പിക്കുന്ന 36.59 കിലോമീറ്റര്‍ മെട്രോ പാതയുടെ (റെഡ് ലൈന്‍) വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) രണ്ടാം തവണയും കേന്ദ്രം തിരി ച്ചയച്ചതോടെ പദ്ധതി നടപ്പാക്കു ന്നതില്‍ അനിശ്ചിതത്വം.

മെട്രോപാതയുടെ രൂപകല്‍ പന പുനരാലോചിക്കാന്‍ ആവശ്യപ്പെട്ടാണു ഡിപിആര്‍ തിരിച്ചയച്ചത്. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎം ആര്‍സി) 2031ല്‍ പൂര്‍ത്തിയാ ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി ഡിപിആറിന് അനുമതി വൈകുന്നതിനാല്‍ നീണ്ടു പോ കാനാണു സാധ്യത. ചെലവും വര്‍ധിക്കാനിടയുണ്ട്. നമ്മ മെട്രോ 3 എ ഘട്ടത്തില്‍ വരുന്നതാണു റെഡ് ലൈന്‍,

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

2024 ഡിസംബറിലാണു സംസ്ഥാന മന്ത്രിസഭ 28,405 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയത്. കിലോമീറ്ററിന് 776.3 കോടി രൂപ വച്ചായിരുന്നു നിശ്ചയിച്ചിരുന്നത്. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയായിരുന്നു ഇത്.

ചെലവ് കൂടുതലായതിനാല്‍ എതിര്‍പ്പറിയിച്ചു പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു കേന്ദ്രം ആദ്യം ഡിപിആര്‍ തിരിച്ചയച്ചത്. ഇതേത്തുടര്‍ന്നു ഭൂഗര്‍ഭ സ്റ്റേഷനുകളുടെ നീളം 210 മീറ്ററില്‍ നിന്നു 170 മീറ്ററായി കുറച്ചു. ഇതുവഴി ആകെ ചെലവില്‍ നി ന്ന് 2920 കോടി രൂപ കുറച്ചശേഷം കേന്ദ്രത്തിനയച്ചതാണു വീണ്ടും തിരിച്ചയച്ചത്.

36.59 കിലോമീറ്റര്‍ പാതയില്‍ 14.15 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ്. 28 സ്റ്റേഷനുകളുള്ള തില്‍ 11 എണ്ണം ഭൂഗര്‍ഭനുകളാകും. പാതയ്ക്കായി സാങ്കേതിക പഠനത്തിനുള്ള ഒരുക്ക ങ്ങള്‍ക്കായി കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ കൊടുത്തിരുന്നു.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

ഈ പാത ഹെബ്ബാള്‍, ഇഗ്ലൂര്‍, അഗര എന്നിവിടങ്ങളില്‍ വിമാനത്താവളം പാതയുമായി (ബ്ലൂ ലൈന്‍) ബന്ധിപ്പിക്കും. ഡയറി സര്‍ക്കിളില്‍ പിങ്ക് ലൈനുമായും കെആര്‍ സര്‍ക്കിളില്‍ പര്‍പ്പിള്‍ ലൈനുമായും ഹെബ്ബാളില്‍ ഓറഞ്ച് ലൈനുമായും ബന്ധിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
[masterslider id="10"]

Related posts