15 അടി ഉയരത്തിലുള്ള മതില്‍ ചാടി കടന്ന് മെട്രോയില്‍ ചിത്രം വരക്കാന്‍ ശ്രമം; അന്വേഷണം

ബെംഗളുരു: കാടുഗോഡിയിലെ നമ്മ മെട്രോ ഡിപ്പോയില്‍ അതിക്രമിച്ചു കയറി ട്രെയിനില്‍ ചിത്രം വരയ്ക്കാന്‍ (ഗ്രാഫിറ്റി) ശ്രമിച്ച 2 പേര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാ ക്കി. കഴിഞ്ഞ ദിവസമാണു 15 അടി ഉയരത്തിലുള്ള മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചത്.

സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ തിരിച്ചിറങ്ങി രക്ഷപ്പെടുകയായിരുന്നു. കയറും സ്‌പ്രേ പെയ്ന്റിങ് സാമഗ്രികളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിപ്പോ മാനേജറുടെ പരാതിയില്‍ കാടുഗോഡി
പൊലീസിനാണ് അന്വേഷണ ചുമതല.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

5 വര്‍ഷം മുന്‍പു പൗരത്വ നിയമഭേദഗതിക്കെതിരെ ചര്‍ച്ച് സ്ട്രീറ്റിലെ മതിലുകളിലും കടകളുടെ ഷട്ടറുകളിലും ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ചുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts