‘ഗോ ബാക്ക്’ വിളിച്ചവർ നൂറ്, തിരികെ വരാൻ പറഞ്ഞവർ ആയിരങ്ങൾ: കരിങ്കൊടി പ്രതിഷേധത്തിന് മറുപടി നൽകി ഡി.കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര സംവരണ നയത്തിൽ പ്രതിഷേധിച്ച് തനിക്കെതിരെ ഉയർന്ന കരിങ്കൊടി പ്രകടനങ്ങളെയും ‘ഗോ ബാക്ക്’ വിളികളെയും തള്ളി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ന്യാമതി താലൂക്കിലെ ഭായഗഡിൽ നടന്ന സന്ത് സേവാലാലിന്റെ 287-ാം ജയന്തി ആഘോഷത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.

നൂറുകണക്കിന് യുവാക്കൾ തന്നോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ, ആയിരക്കണക്കിന് ആളുകൾ തന്നോട് തിരിച്ചുവരാനാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തന്ത്രങ്ങൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

“പ്രതിഷേധിക്കുന്നത് തെറ്റല്ല, പക്ഷേ അതിനുള്ള വേദിയല്ല ഇത്. ഇതൊരു മതപരമായ ചടങ്ങാണ്. സംവരണം പോലുള്ള വിഷയങ്ങൾ രാഷ്ട്രീയ വേദികളിലാണ് ചർച്ച ചെയ്യേണ്ടത്. ബഞ്ചാര സമുദായത്തിന് നീതി നിഷേധിക്കപ്പെട്ടപ്പോഴെല്ലാം അവർക്കൊപ്പം നിന്നത് ഞാനാണ് എന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts