വാതിലിനിടയില്‍പെട്ട് വിദ്യാര്‍ഥിനിയുടെ വിരലുകളറ്റു; അധ്യാപകര്‍ക്കെതിരെ കേസ്

ബെംഗളുരു: തുമക്കുരുവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് മുറിയുടെ വാതിലിനിടയില്‍പെട്ട് ഒന്നാം ക്ലാസുകാരിയുടെ രണ്ടു വിരലുകള്‍ അറ്റു. കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ വിഴ്ച വരുത്തിയതിനു ഹെഡ്മാസ്റ്റര്‍ നാഗേഷ്, അധ്യാപകരായ രേണുകാമ്മ, വെങ്കടേഷ്, ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസര്‍ ഹനുമന്തപ്പ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ഗുലുരുവിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി വിദ്യാര്‍ഥിനി വരിയില്‍ നില്‍ക്കുമ്പോള്‍ ക്ലാസ് മുറിയുടെ ഇരുമ്പുവാതില്‍ അടഞ്ഞതിനെ തുടര്‍ന്നു വിരലുകള്‍ ഇടയില്‍ പെടുകയായിരുന്നു. രക്തം വാര്‍ന്നിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും അപകട വിവരം അറിയിക്കാന്‍ വൈകിയെന്നും മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മാതാപിതാക്കള്‍ സ്‌കൂളിലെത്തിയാണു കുട്ടിയെ ആശുപ്രതിയിലെത്തിച്ചത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

വിരലുകള്‍ ഉടന്‍ തന്നെ വീണ്ടെടുത്തു സൂക്ഷിച്ചിരുന്നെങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വിരലുകള്‍ കണ്ടെത്താന്‍ സ്‌കൂളിലെത്തിയപ്പോള്‍ ജീവനക്കാര്‍ ചവറ്റുകുട്ടയില്‍ കളഞ്ഞതായും പരാതിയില്‍ ആരോപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts