മുഡ ഭൂമി കൈമാറ്റക്കേസ്; 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി; ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയത് 460 കോടി രൂപയുടെ സ്വത്ത് വകകൾ.

ബെംഗളൂരു: മൈസൂരു നഗര വികസനഅതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടുകെട്ടി. ഇതോടെ ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 460 കോടി രൂപയായി.

മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി (മുഡ ലേഔട്ട്) വികസനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയിൽ നിന്ന് 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം കൂടുതൽ വിലയുള്ള പ്രദേശത്തെ 14 സൈറ്റുകൾ അനുവദിച്ചു എന്നാണ് ആരോപണം.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ഇതുവഴി 4000 മുതൽ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. അഴിമതി ആരോപണം ലോകായുക്ത അന്വേഷിച്ചെങ്കിലും പിന്നീട് ക്ലീൻ ചിറ്റ് നൽകി. ലോകായുക്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് 2024ൽ ഇ.ഡി കേസെടുത്തത്.

മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ക്ലീൻചിറ്റ് നൽകി ജുഡീഷ്യൽ കമ്മിഷനും ഓഗസ്റ്റിൽ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.കേസിൽ മുഡ മുൻ കമ്മിഷണർ ജി.ടി.ദിനേഷിനെ 2025 സെപ്റ്റംബറിൽ ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ദിനേഷ് കമ്മിഷണറായിരിക്കെ കൈക്കൂലി വാങ്ങി സൈറ്റുകൾ അനുവദിച്ചതായും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബെനാമി പേരിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts