ബെംഗളുരു: ചിക്കബെല്ലാപുര സിദ്ധലഘട്ട മുനിസിപ്പല്‍ കമ്മിഷണര്‍ അമൃതഗൗഡയെ ഭീഷ ണിപ്പെടുത്തിയെന്ന കേസില്‍ ഒളിവിലുള്ള നേതാവ് ബി.വി. രാജീവ് ഗൗഡയെ കോണ്‍ഗ്രസ് പുറത്താക്കി. രാജീവ് ഗൗഡയ്‌ക്കെതിരായ പരാതി കെപിസിസി അച്ചടക്ക സമിതി ഇന്നലെ വിശദമായി പരിശോധിച്ച ശേഷമാണ് പുറത്താക്കാന്‍ തീരുമാനമെടുത്തതി നേരത്തെ രാജീവ് ഗൗഡയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബാനര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഫോണിലൂടെ മുനിസിപ്പല്‍ കമ്മിഷണറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തു വന്നിരുന്നു. ഇയാള്‍ക്കെതിരെ ബിജെപിയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Read MoreDay: 24 January 2026
ഗവര്‍ണറെ അവഹേളിച്ചെന്ന് ആരോപണം; കൗണ്‍സില്‍ സ്തംഭിച്ചു
ബെംഗളുരു ഗവര്‍ണര്‍ താവര്‍ചമന്ദ്ര ഗെലോട്ടിനെ കോണ്‍ഗ്രസ് എംഎല്‍സി ബി.കെ.ഹരിപ്രസാദ് അവഹേളിച്ചെന്ന് ആരോപിച്ചുളള പ്രതിപക്ഷ ബഹളത്തിനിടെ നിയമനിര്‍മാണ കൗണ്‍സില്‍ സമ്മേളനം സ്തംഭിച്ചു. സമ്മേളനം 3 തവണ നിര്‍ത്തിവെച്ചിരുന്നു. ബിജെപി എംഎല്‍ സിമാര്‍ നല്‍കിയ പരാതി എത്തി ക്‌സ് കമിറ്റിക്ക് കൈമാറുമെന്ന് ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി പറഞ്ഞു. വ്യാഴാഴ്ച നയപ്രഖ്യാപനം 3 വാചകങ്ങളിലൊതുക്കി ഗവര്‍ണര്‍ സഭയ്ക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് ഹരിപ്രസാദ് ഉള്‍പ്പടെയുളള കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തെ ഉപരോധിക്കാന്‍ ശ്രമിച്ചത്. ഹരിപ്രസാദിനെ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ട പ്പാള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ‘ തുടര്‍ന്നുള്ള…
Read Moreഅനസ്തീസിയ നല്‍കി വയോധിക ദമ്പതികളെ കൊന്ന ഡോക്ടര്‍ അറസ്റ്റില്‍
ബെംഗളൂരു : ശിവമൊഗ്ഗയില്‍ അനസ്തീസിയ നല്‍കി ബന്ധുക്കളായ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയെന്ന കേസില്‍ ആയുര്‍വേദ ഡോക്ടറെ പൊലി സ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച യാണ് ചന്ദ്രപ്പ (78), ഭാര്യ ജയമ്മ (75) എന്നിവരുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. അനന്തരവനായ മല്ലേഷാണ് അറസ്റ്റിലായത്. സ്വര്‍ണം തട്ടിയെടുക്കാനാണു കൊല നടത്തിയതെന്നു പൊലിസ് കണ്ടെത്തി. പലരില്‍ നിന്നും വന്‍ തുക വായ്പ വാങ്ങി കടത്തിലായ മല്ലേഷ്് കടം വീട്ടാനാണ് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 15 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് മല്ലേഷ് ചന്ദ്രപ്പയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല.…
Read Moreവീട് വിവാദം കത്തുന്നു: ചെറ്റേ എന്ന് വിളിക്കാൻ താൻ ആരാ’ ?; സുധിയുടെ വീട് നിർമിച്ചയാൾക്കെതിരെ രേണു സുധി; എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് ഫിറോസ്
രേണു സുധിയുമായി ബന്ധപ്പെട്ട വീട് വിവാദം രൂക്ഷമാകുന്നു. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദാക്കണമെന്ന് വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെ ഇപ്പോൾ വീട് നിർമിച്ച് നൽകിയ ബിൽഡർ ഫിറോസും രേണുവിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവിന്റെ പ്രതികരണം. തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്. ‘കെഎച്ച്ഡിഇസി ഫിറോസിക്ക, നിങ്ങളെ ഞാൻ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. താങ്കളുടെ ഒരു വിഡിയോ കണ്ടു. എന്നെയും എന്നെയും എന്റെ പപ്പയെയും നാറി,ചെറ്റേ…
Read Moreഎന്നാലെങ്കിലും ഒന്ന് നന്നാകു മക്കളെ; അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളുമായി ബോധവല്‍ക്കരണ റാലി
ബെംഗളൂരു: അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ നഗരത്തിലെ പ്രധാന ഇടങ്ങളില്‍ തകര്‍ന്ന വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ട്രാഫിക് പൊലീസിന്റെ പ്രചാരണറാലി. അപകടങ്ങളില്‍ തകര്‍ന്ന് തരിപ്പണമായ കാറുകള്‍, ഇരു ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. അപകടങ്ങളെക്കുറിച്ചുള്ള ലഘു വിവരണം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഒരു മാസം നഗരത്തില്‍ വാഹനപ്രചാരണം നടത്തുമെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണര്‍ കാര്‍ത്തിക് റെഡ്ഡി പറഞ്ഞു.
Read Moreഇത്രയും വലിയ ഗതികെട്ടവൻ ഈ ലോകത്തു വേറെ ഉണ്ടാകുമോ കർത്താവേ ഗതാഗതക്കുരുക്ക് കാരണം പരസ്യമായി ഫ്ലൈഓവറിൽ മുളളി യുവാവ്
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇതിനകം തന്നെ ലോകമെമ്പാടും പ്രശസ്തി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തൽഫലമായി, അവധി ദിനമായതിനാൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ആളുകൾ സ്വന്തം നാടുകളിലേക്ക് പോകുകയാണ്, ഇത് എല്ലായിടത്തും ഗതാഗതക്കുരുക്കിന് കാരണമായി. അങ്ങനെ, ഒരാൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ റോഡിൽ മൂത്രമൊഴിക്കാതെ കഴിയില്ലെന്നായി. കാറിന്റെ രണ്ട് വാതിലുകളും തുറന്നിട്ട ശേഷമാണ് അയാൾ റോഡിൽ മൂത്രമൊഴിച്ചത്. ചന്ദപൂരിലെ ഒരു ഫ്ലൈഓവറിലാണ് ഈ സംഭവം നടന്നത്. ചന്ദപൂർ-അട്ടിബെലെ റൂട്ടിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം കാർ ഡ്രൈവർ…
Read Moreട്രാഫിക് സിഗ്നലില്‍ പൂക്കൾ വിൽക്കുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഡല്‍ഹി: ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. പീഡനത്തിന് ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇ റിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പതു വയസുകാരനായ ദുര്‍ഗേഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂക്കള്‍ വില്‍ക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. ജനുവരി പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രസാദ് നഗര്‍ ഏരിയയിൽ പൂക്കളുമായെത്തിയ കുട്ടിയെ അവ വേഗത്തിൽ വിറ്റു തീർക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഓട്ടോയില്‍ കയറ്റി…
Read Moreഒരു വർഷത്തിൽ അഞ്ച് ചലാൻ വന്നാൽ ലൈസൻസ് റദ്ദാക്കും; മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
തിരുവനന്തപുരം∙ കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ 5 ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. ചലാൻ ലഭിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തും. നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹൻ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ ക്ലാസ് മാറ്റൽ, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും. കുടിശ്ശികയുള്ള…
Read Moreബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് എന്നെ കൂടുതൽ ആരോഗ്യവാനാക്കി: ടെക്കിയുടെ ഭാരം കുറഞ്ഞത് 8 കിലോ
ബെംഗളൂരു: തിരക്കിന് ലോകപ്രശസ്തമായ ബെംഗളൂരു ട്രാഫിക്, നിരവധി ആളുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്, പക്ഷേ ഒരാളെ ആരോഗ്യവാനാക്കിയിട്ടുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന നെഗറ്റീവ് കാര്യങ്ങളെക്കുറിച്ച് ഒരാൾ അധികം വിഷമിക്കേണ്ടതില്ല. അത്തരം കാര്യങ്ങളിൽ നിന്ന് ഒരു പുതിയ വഴി കണ്ടെത്തുന്നതിനുള്ള ഈ വ്യക്തിയുടെ ഉദാഹരണം നോക്കൂ. ട്രാഫിക് തന്നെ ആരോഗ്യവാനാക്കിയിട്ടുണ്ടെന്ന് ഈ വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വിഷയം വളരെയധികം ചർച്ചകൾക്കാണ് കാരണമായിട്ടുളളത്. അദ്ദേഹം ഒരു ടെക് ജീവനക്കാരനാണ്, വൈറ്റ്ഫീൽഡിൽ നിന്ന് കോറമംഗലയിലേക്ക് എല്ലാ ദിവസവും 90 മിനിറ്റ് ട്രാഫിക്കിൽ യാത്ര ചെയ്തിരുന്നു. ഇതിൽ മടുത്ത അദ്ദേഹം ഗതാഗതത്തിനെതിരെ…
Read Moreക്രിസ്മസ്-പുതുവത്സര ബമ്പർ: ഒന്നാം സമ്മാനമായ 20 കോടി ഈ നമ്പറിന്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. രണ്ടാം സമ്മാനമായ ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ് ലഭിക്കു. മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 20 വിജയികള്‍ക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ ഒരു ലക്ഷം വീതമുള്ള ഒന്‍പത്…
Read More