ഒരു വർഷത്തിൽ അഞ്ച് ചലാൻ വന്നാൽ ലൈസൻസ് റദ്ദാക്കും; മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

തിരുവനന്തപുരം∙ കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ 5 ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും.

ചലാൻ ലഭിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തും.

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹൻ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ ക്ലാസ് മാറ്റൽ, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

കുടിശ്ശികയുള്ള ചലാനുകൾ അടച്ചു തീർക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് വാഹനം കസ്റ്റഡിയിൽ എടുക്കാൻ അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർ.സി ഉടമയ്‌ക്കെതിരെയായിരിക്കും എല്ലാ നിയമനടപടികളും സ്വീകരിക്കുക.

മറ്റാരെങ്കിലും ആണ് വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. ചലാനെതിരെ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുൻപ് വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനി മുതൽ വാഹന ഉടമയ്ക്കായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts