ക്രിസ്മസ്-പുതുവത്സര ബമ്പർ: ഒന്നാം സമ്മാനമായ 20 കോടി ഈ നമ്പറിന്

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്.

ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. രണ്ടാം സമ്മാനമായ ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ് ലഭിക്കു.

മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 20 വിജയികള്‍ക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

കൂടാതെ ഒരു ലക്ഷം വീതമുള്ള ഒന്‍പത് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts