ഗവര്‍ണറെ അവഹേളിച്ചെന്ന് ആരോപണം; കൗണ്‍സില്‍ സ്തംഭിച്ചു

ബെംഗളുരു ഗവര്‍ണര്‍ താവര്‍ചമന്ദ്ര ഗെലോട്ടിനെ കോണ്‍ഗ്രസ് എംഎല്‍സി ബി.കെ.ഹരിപ്രസാദ് അവഹേളിച്ചെന്ന് ആരോപിച്ചുളള പ്രതിപക്ഷ ബഹളത്തിനിടെ നിയമനിര്‍മാണ കൗണ്‍സില്‍
സമ്മേളനം സ്തംഭിച്ചു.

സമ്മേളനം 3 തവണ നിര്‍ത്തിവെച്ചിരുന്നു. ബിജെപി എംഎല്‍ സിമാര്‍ നല്‍കിയ പരാതി എത്തി ക്‌സ് കമിറ്റിക്ക് കൈമാറുമെന്ന് ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി പറഞ്ഞു.

വ്യാഴാഴ്ച നയപ്രഖ്യാപനം 3 വാചകങ്ങളിലൊതുക്കി ഗവര്‍ണര്‍ സഭയ്ക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് ഹരിപ്രസാദ് ഉള്‍പ്പടെയുളള കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തെ ഉപരോധിക്കാന്‍ ശ്രമിച്ചത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ഹരിപ്രസാദിനെ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ട പ്പാള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു.

തുടര്‍ന്നുള്ള ബഹളത്തില്‍ കൗണ്‍സില്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നടപടിയില്‍ ചര്‍ച്ച വേണ മെന്ന് ഹരിപ്രസാദ് ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ വഴങ്ങിയില്ല.

അതേസമയം ഗവര്‍ണര്‍ ഭരണ ഘടനയോടു അനാദരവുകാട്ടിയെന്ന് നിയമസഭാ സമ്മേളന ത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts