കണ്ണ് തെറ്റിയാൽ അടിച്ചോണ്ടു പോകും; എസ്എംവിടി ടെര്‍മിനലില്‍ മോഷണം പെരുകുന്നു

ബെംഗളുരു: ബയ്യപ്പനഹള്ളി വി ശ്വേശ്വരായ (എസ്എംവിടി) റെയില്‍വേ ടെര്‍മിനലില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി യാത്രക്കാര്‍.

രണ്ടാഴ്ചയ്ക്കിടെ മാത്രം റജിസ്റ്റര്‍ ചെയ്തത് 5 കേസുകള്‍. സംഘ മിത്ര എക്‌സ്പ്രസിലെത്തിയ യാ ത്രക്കാരനില്‍ നിന്നു 35,000 രൂപയും സ്വര്‍ണാഭരണങ്ങളുമാണു കവര്‍ന്നത്.
റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു.

സ്റ്റേഷന്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘത്തി ലുള്‍പ്പെടുന്നവരാണു പിടിയിലായത്. ഉത്തരേന്ത്യന്‍ സംസ്ഥാന ജീവനക്കാരുടെങ്ങളിലേക്കുള്‍പ്പെടെ പ്രതിദിനം 40-50 ട്രെയിന്‍ സര്‍വീസുകള്‍ പുറപ്പെടുന്ന ബയ്യപ്പനഹള്ളി ടെര്‍മിനലില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് എത്തുന്നത്.

  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!

സ്റ്റേഷന്‍ പരിസരത്ത് ദിവസങ്ങളോളം തമ്പടിക്കുന്ന സംഘങ്ങള്‍ തമ്മില്‍ വഴക്കും പതിവാണ്. രാത്രിയില്‍ സുരക്ഷ സംവിധാനങ്ങള്‍ അപര്യാപ്തമായ സ്റ്റേഷന്‍ പരിസരത്തു യാത്രക്കാരെ ആയുധം കാണിച്ചു ഭീഷ ണിപ്പെടുത്തി പണം കവരുന്ന സംഭവങ്ങളും കുറവല്ല.

ജീവനക്കാരുടെ കുറവും തിരിച്ചടി

2022ല്‍ പ്രവര്‍ത്തനം തുടങ്ങിയ ടെര്‍മിനലില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല. റെയില്‍വേ സം രക്ഷണ സേനയും (ആര്‍പിഎഫ്) ഗവണ്‍മെന്റ് സുരക്ഷാ സേനയും ( ജിആര്‍പി) പതിവ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ഇതു കാര്യക്ഷമമല്ല. ജീവനക്കാരുടെ കുറവ് കാരണം രാത്രിയില്‍ സ്റ്റേഷന്‍ ടെര്‍മിനലില്‍ മാത്രമായി പരിശോധന ഒതുങ്ങും.

  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയില്‍ നിന്നു ബാഗ് ഉള്‍പ്പെടെ കവര്‍ച്ച പോയ സംഭവങ്ങളും കുറവല്ല. ടെര്‍മനലിനുള്ളിലെ കേന്ദ്രീകൃത എസി സംവിധാനം ഇടയ്ക്കിടെ പണിമുടക്കുന്നതോടെ യാത്രക്കാര്‍ പലരും പ്ലാറ്റ്‌ഫോ മുകളിലും പുറത്തുമാണു ലഗേ ജുകളുമായി ട്രെയിന്‍ കാത്തിരി ക്കുന്നത്. അടിപ്പാതയിലും മേല്‍ പാതയിലും സിസിടിവി ഉള്‍പ്പെടെ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയില്‍ പലതും പ്രവര്‍ത്തനര ഹിതമാണ്. കൃത്യമായ ഇടവേള കളില്‍ അറ്റകുറ്റപ്പണികളും നട ത്തുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us