നവദമ്പതികൾ പുഴയിൽ മുങ്ങിമരിച്ചു.

ബെംഗളൂരു : ഹാസനിൽ ഹേമാവതിപ്പുഴയിൽ നവദമ്പതികൾ മുങ്ങിമരിച്ചു. സക്ലേഷ്‌പുരിനടുത്ത് ഹെന്നെലി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

ബേലൂർ മുരഹള്ളി സ്വദേശി ആർതീഷ്(30), ഭാര്യ കൃതിക(21)എന്നിവരാണ് മരിച്ചത്. പുഴയിലെ ഒരു തടയണയ്ക്കുസമീപമായിരുന്നു അപകടം.

ഇരുവരും മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെയാണ് പുഴയിലേക്ക് വീണതെന്നു സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഉറപ്പായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോൺ പുഴയിൽനിന്നു കണ്ടെടുക്കാനായിട്ടില്ല.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

പുഴക്കരയിൽനിന്നു വെള്ളത്തിലേക്ക് കാൽവഴുതി വീണതാണെന്നു കരുതുന്നതായി സക്ലേഷ്‌പുർ പോലീസ് പറഞ്ഞു.

മഴപെയ്ത് പുഴക്കരയിൽ വഴുക്കുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ഇരുവരുംചേർന്ന് ബൈക്കിൽ ഉല്ലാസയാത്രയ്ക്കിറങ്ങിയതായിരുന്നു. വീട്ടിൽ തിരിച്ചെത്താൻ വൈകിയതോടെ വീട്ടുകാർ നടത്തിയ തിരിച്ചിലിൽ പുഴയോരത്ത് ഇവരുടെ ബൈക്ക് കണ്ടെത്തി.

പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിൽ കൃതികയുടെ മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് ആർതീഷിന്റെ മൃതദേഹം കണ്ടെടുത്തത്.

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ബെംഗളൂരുവിൽ ജോലിചെയ്യുന്നവരാണ്. ലോക്ഡൗണായതിനാൽ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts