ഡ്രൈവറില്ലാ തീവണ്ടിയുടെ ആദ്യരൂപം; പിങ്ക് ലൈനിലേക്കുള്ള മെട്രോവണ്ടി പുറത്തിറക്കി

ബെംഗളൂരു : നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട പിങ്ക് ലൈനിലേക്കുള്ള ഡ്രൈവറില്ലാ തീവണ്ടി പുറത്തിറക്കി. പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത്മൂവേഴ്‌സ് ലിമിറ്റഡ്(ബെമൽ) നിർമിച്ച തീവണ്ടിയുടെ ആദ്യരൂപം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) എംഡി ജെ.രവിശങ്കാറാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

ബെമൽ ചെയർമാനും എംഡിയുമായ ശാന്തനു റോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളുള്ള കോച്ചുകളോട് കൂടിയ തീവണ്ടി ബെമൽ റെയിൽ കോംപ്ലെക്സിൽ പരീക്ഷയോട്ടവും നടത്തി. ആറ് കോച്ചുകളുള്ള തീവണ്ടിയാണ് പുറത്തിറക്കിയത്.

  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

പുതിയ തീവണ്ടി അടുത്ത ആഴ്ച കൊത്തനൂർ ഡിപ്പോയിലേക്ക് കൊണ്ടുപോകും. പിന്നീട് അഞ്ച് മാസം വിവിധ പരീക്ഷണങ്ങൾ നടത്തും. അതിന് ശേഷം സർവീസിനുള്ള തീവണ്ടികളുടെ നിർമാണം നടത്തും. അടുത്ത വർഷം ഡിസംബറിലാണ് പിങ്ക് ലൈനിൽ മെട്രോ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് മുൻപ് 16 തീവണ്ടികൾ ബിഎംആർസിഎല്ലിന് കൈമാറുമെന്ന് ബെമൽ അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയാണ് കോച്ചുകളുടെ ഉൾഭാഗം രൂപകല്പന ചെയ്തിരിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ഇതിലുണ്ട്. ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേക്ക് കടക്കുന്നതിന് വീതി കൂടിയ കവാടങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലെ അഗ്നിരക്ഷാ സംവിധാനങ്ങളും മികച്ചതാണെന്ന് ബെമൽ അധികൃതർ പറഞ്ഞു. യുഎസ്ബി ചാർജിങ് പോർട്ടുകൾ അടക്കം സൗകര്യങ്ങളുണ്ട്.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിന്റെ ദൈർഘ്യം 21.3 കിലോമീറ്ററാണ്. ഇതിൽ 13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5 കിലോമീറ്റർ ആകാശപാതയുമാണ്. നഗരത്തിലെ പ്രധാന പാർപ്പിടമേഖലകളെയും വാണിജ്യകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ബെംഗളൂരുവിലെ ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
[masterslider id="10"]

Related posts

Click Here to Follow Us