ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 13 വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 1 ന് പോലീസ് കാലിൽ വെടിവച്ച് ഗുരുമൂർത്തി (27), ഗോപി (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അരക്കെരെയിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് ഒരു ദിവസത്തിന് ശേഷം, ജൂലൈ 31 ന് കഗ്ഗലിപുരയിലെ വിജനമായ പ്രദേശത്ത് നിഷ്ചിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

സാമ്പത്തിക കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും, വിട്ടയച്ചാൽ ഗുരുമൂർത്തി തങ്ങളെ തിരിച്ചറിയുമെന്ന് ഭയന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

“ഡ്രൈവർ റെന്റൽ ആപ്പ് വഴി നിഷ്ചിത്തിന്റെ അമ്മ കാർ ബുക്ക് ചെയ്തതിന് ശേഷമാണ് ഗുരുമൂർത്തി ആദ്യമായി അവരെ കാണുന്നത്. പിന്നീട് യാത്രകൾക്കായി നേരിട്ട് പ്രതിയെ ബന്ധപ്പെടുകയായിരുന്നു. അത്തരം നിരവധി യാത്രകൾക്കിടയിൽ, കുടുംബം റിയൽ എസ്റ്റേറ്റ് ചർച്ച ചെയ്യുന്നത് പ്രതി കേട്ടു, പണ ലാഭത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

പ്രതികൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ് എത്തിനിടെയിലാണ് കഴിഞ്ഞ ദിവസം പ്രതികൾ കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നൽകിയത്. എന്നാൽ പോസ്റ്റ് മോർട്ടൻ റിപ്പോർട്ട് അത് തെറ്റാണെന്ന് വെളിപ്പെടുത്തി . കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts