ന്യൂഡൽഹി:യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുമെന്ന അറിയിപ്പ് നില്‍ക്കെ ഇന്നത്തെ ദിനം നിർണായകം. കൊല്ലപ്പെട്ട യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിന്റെ കുടുംബം ഇന്ന് നിലപാട് അറിയിക്കുമെന്നാണ് സൂചന. വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. ഇന്നലെ നടന്ന ചർച്ചയില്‍ ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ…
Read MoreMonth: July 2025
കുട്ടികൾക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനം പാലിച്ച് കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുള്ള സൗജന്യ ബസ് യാത്രയുടെ പരിധി വ്യാപിപ്പിച്ചു. ഇതു വഴി വനിതകള്‍ക്ക് മാത്രമല്ല, സംസ്ഥാനത്ത് കന്നഡയും ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടത്തുന്ന 308 കെപിഎസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ബസ് സര്‍വീസുകളില്‍ സൗജന്യ യാത്രയുടെ അവസരം ലഭിക്കുന്നതായി അറിയിച്ചു. ഇത് വിദ്യാഭ്യാസത്തിന് പുറമെ ജനങ്ങളില്‍ സഞ്ചാര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു വലിയ മാറ്റമായി കരുതപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ യാത്ര ചെലവ് കുറക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനുമുള്ള ശ്രമത്തിലാണ് ഈ പുതിയ…
Read Moreപതിറ്റാണ്ടുകളുടെ സ്വപ്നം സാക്ഷാത്കാരം; ചരിത്രപ്രസിദ്ധമായ സിഗണ്ടുരു പാലം ഇന്ന് ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ നീളം കൂടിയ തൂക്കുപാലമായ സിഗണ്ടുരു പാലം ഇന്ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാലം ഉദ്ഘാടനം ചെയ്യും. ഷിമോഗയിലെ സാഗർ താലൂക്കിലെ ശരാവതി കായലിൽ നിർമ്മിച്ച പാലത്തിന്റെ ചെലവ് ഏകദേശം 473 കോടി രൂപയാണെന്ന് പറയപ്പെടുന്നു. മലനാട് മേഖലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായി സ്വപ്നം കണ്ടിരുന്നതാണ് പൂർത്തീകരിച്ചത്. ലിംഗമനാക്കി ജലസംഭരണിക്ക് ശേഷം, സാഗർ താലൂക്കിലെ തുമാരി ഗ്രാമപഞ്ചായത്ത് നിരവധി ഗ്രാമങ്ങളുമായി ലോഞ്ചുകൾ വഴി ബന്ധിപ്പിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ മാത്രമേ ലോഞ്ച് സർവീസ് ലഭ്യമായിരുന്നുള്ളൂ.…
Read Moreഅശ്രദ്ധമായി വാഹനമോടിച്ച ഡെലിവെറി ബോയ് അറസ്റ്റിൽ; ഓർഡർ ചെയ്ത ഭക്ഷണം സുരക്ഷിതമായെത്തിച്ച് പൊലീസ്
ഭക്ഷണം കൊണ്ടുവരുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെ പൊലീസിൻ്റെ പിടിയിലായി ഡെലിവെറി ബോയ്. എന്നാൽ കൈയിലിരുന്ന ഭക്ഷണം സുരക്ഷിതമായി അതെ അഡ്രസ്സിൽ തന്നെ എത്തിച്ച് മാതൃകയായിരിക്കുകയാണ് പൊലീസ്. അമേരിക്കയിലാണ് സംഭവം. ഭക്ഷണം കൊണ്ട് നൽകുന്നതിനായി സ്കൂട്ടറിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെയാണ് ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അതെ വ്യക്തിയുടെ കൈകളിൽ തന്നെ എത്തിക്കണമെന്ന് പൊലീസ് തീരുമാനിക്കുകയും അഡ്രസ് തെറ്റാതെ കൃത്യ സ്ഥലത്തെത്തിക്കുകയും ചെയ്‌തു. വീഡിയോ ടെംപേ പോലീസ് തന്നെയാണ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. നിരവധി പേരാണ് നിമിഷ…
Read Moreഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ MDMA-യുമായി പിടിയിൽ ; വിൽപ്പന സെന്ററിലെ രോഗികളെ കേന്ദ്രീകരിച്ച്, അരഗ്രാമിന് 3000 രൂപ
തൃശൂർ : 4.5 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററിൽ ജോലിചെയ്യുന്ന യുവാവ് പിടിയില്‍. തൃശൂർ കൊരട്ടി സ്വദേശി വിവേക് എന്ന ഡൂളി വിവേകി (25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ലെ ജീവനക്കാരനാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. സ്ഥാപന അധികാരികള്‍ അറിയാതെയാണ്…
Read Moreപുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ
ബെംഗളൂരു : ചാമരാജ് നഗറില്‍ലെ ക്വാറിയിൽ കഴിഞ്ഞ ദിവസം പുലിയുടെ ജഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വനം വകുപ്പ് അധികൃതരാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. പുള്ളിപ്പുലിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. വനമേഖലയിൽ പശുക്കളെ മേയ്ക്കുന്നയാളാണ് പിടിയിലായത്. ഏകദേശം അഞ്ച് മുതല്‍ ആറ് വയസ്സുള്ള പുലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വനം വകുപ്പിന്റെ നിഗമനം.
Read Moreമുഖം മിനുക്കാനൊരുങ്ങി ചാമുണ്ഡി ഹിൽസ്; ലക്ഷ്യം വെക്കുന്നത് 46 കോടിയുടെ പുനരുദ്ധാരണ പദ്ധതി
ബെംഗളൂരു : കേന്ദ്രസർക്കാർ പ്രസാദ് പദ്ധതി പ്രകാരം മൈസൂരു ചാമുണ്ടി കുന്നിൻ്റെ വികസന പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേന്ദ്ര സർക്കാറിൽനിന്ന് 30 കോടി രൂപയും, സംസ്ഥാന സർക്കാറിൽ നിന്ന് 16 കോടി രൂപയും ഉൾപ്പെടെ മൊത്തം 46 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കുന്നിൻ്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പവിത്രത കാത്തുസൂക്ഷിച്ച് ക്ഷേത്ര പരിസരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എസ്.എ.എസ് കാർക്കള എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ.11 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Read Moreപരസ്പരം കുത്തി പരിക്കേൽപ്പിച്ച സുഹൃത്തുക്കൾ കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക് നഗറിലെ ഒരു പാര്‍ക്കിൽ ഇന്ന് പുലർച്ചെയാണ് കത്തികുത്ത് ഉണ്ടായത്. ഖ്യാല ബി ബ്ലോക്കില്‍ താമസിച്ചിരുന്ന കൊല്ലപ്പെട്ട ആരിഫും സന്ദീപും ബന്ധുകള്‍ ആയിരുന്നു. ഇരുവരും തമ്മില്‍ നല്ല സൗഹൃദവുമുണ്ടായിരുന്നു. പാര്‍ക്കില്‍ കത്തിയുമായി വന്ന ഇരുവരും തര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സന്ദീപിന് വസ്തു ബിസിനസ്സ് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമാണോ കൊലപാതകത്തിലേക്ക്…
Read Moreചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ കമീഷൻ
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരിന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ച് ഏകാംഗ ജുഡീഷ്യൽ കമീഷൻ. മുൻ ഹൈകോടതി ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹയാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. ലഭിച്ച റിപ്പോർട്ട് വ്യാഴാഴ്ച മന്ത്രിസഭ മുമ്പാകെ വെക്കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. വിധാൻ സൗധയിൽ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും എം.എൽ.എയുമായ എ.എസ്. പൊന്നണ്ണ, കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റു ഉദ്യോഗസ്ഥർ…
Read Moreവിവാഹ സൽക്കാരത്തിനിടെ സംഘർഷം; ചിക്കൻ കറി ചോദിച്ച യുവാവിനെ തല്ലിക്കൊന്നു
ബെംഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതല്‍ ചിക്കൻ ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്. യാരഗട്ടി സ്വദേശിയായ വിനോദാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് വിനോദ് എത്തിയത്. ഭക്ഷണം വിളമ്പ ന്നതിനിടെ വിനോദ് അധികമായി ചിക്കൻ ചോദിച്ചു. തുടർന്ന് പ്രകോപിതനായ പ്രതി തരാൻ കഴിയില്ലെന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നാലെ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുത്തർക്കമുയായിരുന്നു. ഇതിനിടെ പാചകത്തിന് ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമിത രക്തസ്രാവം…
Read More