മെക്കാനിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല’: എഎഐബി അന്വേഷണ റിപ്പോർട്ടിൽ എയർ ഇന്ത്യ സിഇഒ

ന്യൂഡൽഹി: 200 ലധികം പേരുടെ മരണത്തിനിടയാക്കിയ AI-171 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യ സിഇഒ. അപകടത്തിന്റെ കാരണമൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എഞ്ചിനുകളിലോ മെക്കാനിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല, ടേക്ക്-ഓഫ് റോളിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ-ഫ്ലൈറ്റ് ബ്രീത്ത്അലൈസർ പാസായിരുന്നു. അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ, ഡിജിസിഎയുടെ മേൽനോട്ടത്തിൽ,…

Read More

നടി സരോജ ദേവി അന്തരിച്ചു 

ബെംഗളൂരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. കന്നട, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സരോജാദേവി 60 വർഷത്തിനുള്ളില്‍ ഏതാണ്ട് 200 ഓളം സിനിമകളില്‍ അഭിനയിച്ചു. അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും സരോജാദേവിഅറിയപ്പെട്ടിരുന്നു. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 17 വയസ്സുള്ളപ്പോള്‍ ആദ്യമായി അഭിനയിക്കുന്നത് മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. സരോജ വെള്ളിത്തിരയില്‍…

Read More

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗഡ്കരിയുടെ പേര് നിർദ്ദേശിച്ച് കോൺഗ്രസ് എംഎൽഎ.

ശിവമോഗ:  75 വയസ്സ് തികയുന്നവർ അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത സാഗർ എംഎൽഎ ഗോപാലകൃഷ്ണ ബേലൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് ഇറങ്ങിയാൽ അദ്ദേഹത്തിന് പകരക്കാരനാകാൻ എറ്റവും യോഗ്യൻ ഗഡ്കരിയാണെന്നും അതു ശരിയായ തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. 75 വയസ്സ് തികഞ്ഞതിന് ബി.എസ്. യെദ്യൂരപ്പയെ കരയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയ ബിജെപികാർ ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ ആർ.എസ്.എസ് മേധാവിയുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം…

Read More

ബെംഗളൂരുവിൽ ജൂലൈ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നും ഈ ആഴ്ച മേഘാവൃതമായ ആകാശത്തോടെ കൂടുതൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 7.0 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ 12 മുതൽ 16 വരെ ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മിതമായ മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. ജൂലൈ 17 മുതൽ 18 വരെ കനത്ത മഴയുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം, വടക്കൻ കർണാടക, തെക്കൻ കർണാടക…

Read More

കലബുറഗി സ്വർണ്ണക്കട കവർച്ച കേസ്; പ്രതികൾ അന്തസ്സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്

ബെംഗളൂരു : സ്വർണാഭരണപ്പണിശാലയിൽ ഉടമയെകെട്ടിയിട്ടതിനുശേഷം മൂന്നുകിലോ സ്വർണംകവർന്നത് അന്തസ്സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്. പ്രതികളെന്ന് സംശയിക്കുന്നവർ സംസ്ഥാനം വിട്ടുവെന്നാണ് സംശയിക്കുന്നത്. ഇവരെ പിടികൂടാൻ മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലേക്ക് കർണാടക പോലീസ് സംഘം പുറപ്പെട്ടു. കലബുറഗി സറഫ് ബസാറിൽ കവർച്ചയ്ക്കായി ഇവരെത്തിയത് ഓട്ടോറിക്ഷയിലായിരുന്നുവെന്നും തിരികെപോയതും ഓട്ടോയിലായിരുന്നുവെന്നും കണ്ടെത്തി. സ്വർണപ്പണിശാല ഉടമയായ ബംഗാൾ സ്വദേശി മോട്ടിയെ തോക്ക് ചൂണ്ടിഭയപ്പെടുത്തിയതിനുശേഷം കൈകൾ കെട്ടിയിടുകയും വായയിൽ പ്ലാസ്റ്റർ ഒട്ടിയ്ക്കുകയും ചെയ്തിട്ടായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വർണം കവർന്നത്. നാലംഗസംഘം ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന സ്വർണപ്പണിശാലയിലെത്തി കവർച്ചനടത്തുകയായിരുന്നു. ശബ്ദംകേട്ട് താഴത്തെനിലയിലെ സ്ഥാപനത്തിലുണ്ടായിരുന്ന രാജശേഖർ എത്തിനോക്കിയപ്പോൾ…

Read More

മലയാളി കോളേജ് വിദ്യാർഥി അപകടത്തിൽ മരിച്ചു

ബെംഗളൂരു : ബൈക്കിൽ വാനിടിച്ചു മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കാവിലേത്ത് കൃഷ്ണഭവനിൽ ദേവദത്ത് അനിലാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എറണാകുളം സ്വദേശിയായ ജിസൺ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഞായറാഴ്ച പുലർച്ചെ 4.30-ഓടെ ബെംഗളൂരുവിലെ കെങ്കേരി-ഉള്ളാൽ റോഡിലായിരുന്നു അപകടം. ഉപറോഡിൽനിന്ന് പ്രധാനറോഡിലേക്ക് പ്രവേശിക്കുമ്പോൾ ദേവദത്തും ജിസണും സഞ്ചരിച്ചിരുന്ന ബൈക്കിൽ വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവദത്തിനെ രക്ഷിക്കാനായില്ല. ബെംഗളൂരു രാജരാജേശ്വരി കോളേജിൽ ഫിസിയോതെറാപ്പി ബിരുദ വിദ്യാർഥിയായിരുന്നു.

Read More

ഡി കെ ശിവകുമാർ ഡൽഹിയിൽ; ശിവകുമാർപക്ഷത്തെ ചൊടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരസ്യപ്രസ്താവന

ബെംഗളൂരു : കടുത്തപോരിനിടയിൽ ശിവകുമാർ പാർട്ടി ദേശീയനേതൃത്വവുമായി ചർച്ചനടത്താൻ ഡൽഹിലെത്തി. മഹാരാഷ്ട്രയിലെ ഷിർദി സായ്ബാബ ക്ഷേത്രത്തിൽ ദർശനംനടത്തിയശേഷമാണ് ശിവകുമാർ ഡൽഹിയിലേക്കുതിരിച്ചത്.. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി രണ്ടരവർഷംവീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടുകയെന്ന പഴയധാരണ മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെയും പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തെയും ചൊല്ലിയുള്ള അധികാരത്തർക്കം രൂക്ഷമായി. അഞ്ചുവർഷവും താൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന സിദ്ധരാമയ്യയുടെ പരസ്യപ്രസ്താവന ശിവകുമാർപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അധികാരമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാടറിയിച്ചതിനാൽ അതിന്മേൽ ഒന്നും പറയാനില്ലെന്നാണ് കഴിഞ്ഞദിവസം ശിവകുമാർ പ്രതികരിച്ചത്.

Read More

റഷ്യൻ വനിതയെ കണ്ടെത്തിയ സംഭവം; കുട്ടികൾ ജനിച്ചത് ഇന്ത്യയിൽ എത്തിയശേഷം; പിതാവ് ആരെന്ന് വെളിപ്പെടുത്താതെ യുവതി

ബെംഗളൂരു: ഇന്ത്യയെയും കാടുകളെയും ധ്യാനത്തെയും ഇഷ്ടപ്പെടുന്നെന്നും റഷ്യയിലേക്കു തിരിച്ചയയ്ക്കുന്നതിൽ തീവ്രദുഃഖമുണ്ടെന്നും കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി. ധ്യാനത്തിനായി ഗോകർണത്ത് വനത്തിനുള്ളിലെ ഗുഹയിൽ താമസമാക്കിയ റഷ്യൻ യുവതിയെയും ആറും നാലും വയസ്സുള്ള പെൺകുട്ടികളെയും പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തെ വനമേഖലയിലെ ഒരു ഒറ്റപ്പെട്ട ഗുഹയിൽനിന്നാണ് നിന കുട്ടിനയെയും(40) ആറും നാലും വയസ്സുള്ള രണ്ടു പെൺമക്കളെയും പൊലീസ് കണ്ടെത്തിയത്. നിന ഇന്ത്യയിൽ എത്തിയശേഷമാണ് പെൺകുട്ടികൾ രണ്ടുപേരും ജനിച്ചത്. ആരാണ് കുട്ടികളുടെ പിതാവ് എന്ന് വെളിപ്പെടുത്താൻ അവർ തയാറായിട്ടില്ല. കുട്ടികളുടെ ജനന സമയത്ത് ഏതെങ്കിലും…

Read More

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാമനഗര താലൂക്കിലെ ജയപുര ഗേറ്റിന് സമീപം പുലർച്ചെയാണ് സംഭവം. ചിക്കനായകഹള്ളിയിലെ തമ്മണ്ണ ഗൗഡ (56), മകൻ മുത്തുരാജ് (28), ഡ്രൈവർ ഹാസൻ സ്വദേശി സച്ചിൻ (27) എന്നിവരാണ് മരിച്ചത് . കൂടെ ഉണ്ടായിരുന്ന സഞ്ജുവിന്റെ നില ഗുരുതരമാണ്, അദ്ദേഹത്തെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. മടവിനകോടി ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.…

Read More

45 ലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ; ബെംഗളൂരു പോലീസിന്റെ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബെംഗളൂരു: സ്ത്രീകളുടെയും പെൺകുട്ടികളുടെയും അശ്ലീല ഫോട്ടോകളും വീഡിയോകളും എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തയാളുടെ കേസിലെ അന്വേഷണത്തിൽ പുതിയ വസ്തുതകൾ പുറത്തുവന്നു. ബെംഗളൂരുവിലെ ബനശങ്കരി പോലീസിന്റെ അന്വേഷണത്തിൽ നിരവധി കാര്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത് , 45-ലധികം യുവതികളുടെയും പെൺകുട്ടികളുടെയും അശ്ലീല വീഡിയോകൾ എടുത്ത പ്രതി അന്വേഷണത്തിൽ കുറ്റം സമ്മതിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ഗുർദീപ് സിംഗ് എന്ന 26 വയസ്സുള്ള യുവാവിനെ 2 ദിവസം മുമ്പ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാളുടെ മൊബൈലിൽ നിന്ന് സമാനമായ 45…

Read More
Click Here to Follow Us