ഡി കെ ശിവകുമാർ ഡൽഹിയിൽ; ശിവകുമാർപക്ഷത്തെ ചൊടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരസ്യപ്രസ്താവന

ബെംഗളൂരു : കടുത്തപോരിനിടയിൽ ശിവകുമാർ പാർട്ടി ദേശീയനേതൃത്വവുമായി ചർച്ചനടത്താൻ ഡൽഹിലെത്തി. മഹാരാഷ്ട്രയിലെ ഷിർദി സായ്ബാബ ക്ഷേത്രത്തിൽ ദർശനംനടത്തിയശേഷമാണ് ശിവകുമാർ ഡൽഹിയിലേക്കുതിരിച്ചത്..

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി രണ്ടരവർഷംവീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടുകയെന്ന പഴയധാരണ മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെയും പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തെയും ചൊല്ലിയുള്ള അധികാരത്തർക്കം രൂക്ഷമായി.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല

അഞ്ചുവർഷവും താൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന സിദ്ധരാമയ്യയുടെ പരസ്യപ്രസ്താവന ശിവകുമാർപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അധികാരമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാടറിയിച്ചതിനാൽ അതിന്മേൽ ഒന്നും പറയാനില്ലെന്നാണ് കഴിഞ്ഞദിവസം ശിവകുമാർ പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts