മലയാളി കോളേജ് വിദ്യാർഥി അപകടത്തിൽ മരിച്ചു

ബെംഗളൂരു : ബൈക്കിൽ വാനിടിച്ചു മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കാവിലേത്ത് കൃഷ്ണഭവനിൽ ദേവദത്ത് അനിലാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എറണാകുളം സ്വദേശിയായ ജിസൺ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ഞായറാഴ്ച പുലർച്ചെ 4.30-ഓടെ ബെംഗളൂരുവിലെ കെങ്കേരി-ഉള്ളാൽ റോഡിലായിരുന്നു അപകടം. ഉപറോഡിൽനിന്ന് പ്രധാനറോഡിലേക്ക് പ്രവേശിക്കുമ്പോൾ ദേവദത്തും ജിസണും സഞ്ചരിച്ചിരുന്ന ബൈക്കിൽ വാൻ ഇടിക്കുകയായിരുന്നു.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവദത്തിനെ രക്ഷിക്കാനായില്ല. ബെംഗളൂരു രാജരാജേശ്വരി കോളേജിൽ ഫിസിയോതെറാപ്പി ബിരുദ വിദ്യാർഥിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts