ബെംഗളൂരുവിൽ ജൂലൈ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നും ഈ ആഴ്ച മേഘാവൃതമായ ആകാശത്തോടെ കൂടുതൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 7.0 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ജൂലൈ 12 മുതൽ 16 വരെ ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മിതമായ മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. ജൂലൈ 17 മുതൽ 18 വരെ കനത്ത മഴയുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

അതേസമയം, വടക്കൻ കർണാടക, തെക്കൻ കർണാടക എന്നിവിടങ്ങളിൽ (ഐഎംഡി) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts