ബെംഗളൂരു : ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാമനഗര താലൂക്കിലെ ജയപുര ഗേറ്റിന് സമീപം പുലർച്ചെയാണ് സംഭവം.
ചിക്കനായകഹള്ളിയിലെ തമ്മണ്ണ ഗൗഡ (56), മകൻ മുത്തുരാജ് (28), ഡ്രൈവർ ഹാസൻ സ്വദേശി സച്ചിൻ (27) എന്നിവരാണ് മരിച്ചത് .
കൂടെ ഉണ്ടായിരുന്ന സഞ്ജുവിന്റെ നില ഗുരുതരമാണ്, അദ്ദേഹത്തെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്.
മടവിനകോടി ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രാമനഗര ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]