കബനി അണക്കെട്ട് ശക്തിപ്പെടുത്താൻ 32 കോടി

ബെംഗളൂരു : കബനി അണക്കെട്ടിന് ശക്തി വർധിപ്പിക്കാൻ 32.25 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം നൽകി കർണാടക സർക്കാർ. അരനൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടിനെ ശക്തിപ്പെടുത്താനുള്ള പ്രവൃത്തിക്ക് അടുത്തിടെ എംഎം ഹിൽസിൽ നടന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയതെന്ന് ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, അണക്കെട്ടിന് ബലക്ഷയമുണ്ടാകുന്നെന്ന് ഇതിന് അർഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കബനി അണക്കെട്ടിൽ ബാഗിനാ പൂജയർപ്പിക്കാനെത്തിയതായിരുന്നു സിദ്ധരാമയ്യ. അണക്കെട്ടിൽ ചെറിയ വിള്ളലുകളുണ്ടായ വിവരം മുൻപ്‌ പുറത്തുവന്നിരുന്നു. അതേസമയം, അണക്കെട്ടിന് ഒരുവിധ സുരക്ഷാഭീഷണിയുമില്ലെന്നാണ് ഇതിന്റെ മേൽനോട്ടച്ചുമതലയുള്ള കാവേരി നീരവാരി നിഗം ലിമിറ്റഡ് അറിയിക്കുന്നത്. വയനാട്ടിൽനിന്നാരംഭിച്ച്…

Read More

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പദവി തേടി: കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

കന്നഡ പതാകയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതിയതായി കർണാടക കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കഡഗി ശനിയാഴ്ച പറഞ്ഞു. ഈ ആവശ്യം ഉന്നയിക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ കാണുന്നതിനായി ന്യൂഡൽഹിയിലേക്ക് ഒരു പ്രതിനിധി സംഘത്തെ നയിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിനിധിസംഘം താമസിയാതെ ഡൽഹിക്ക് പോകുമെന്ന് ശിവരാജ് തംഗഡഗി ശനിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ കന്നഡ പതാക പൊതുപരിപാടികൾക്ക് ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും ഔദ്യോഗികപദവി അതിനില്ല. ഇത് നേടിയെടുക്കാനാണ് ശ്രമം.

Read More

വെജിറ്റേറിയന് പകരം നോൺ-വെജ് പിസ്സ ഡെലിവറി ചെയ്തു; ഡൊമിനോസിന് 50,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

ബെംഗളൂരു വെജിറ്റേറിയൻ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് നോൺ-വെജ് ഡെലിവറി ചെയ്ത ഡൊമിനോസ് എന്ന കമ്പനിക്ക് ഉപഭോക്തൃ കോടതി 50,000 രൂപ പിഴ ചുമത്തി. ബെൽഗാം ജില്ലയിലെ ബൈലഹോംഗല സ്വദേശിയായ പ്രദ്യുമ്‌ന ഇനാംദാര ധാർവാഡിലെ ഒരു കോളേജിൽ പി.യു.സി രണ്ടാം വർഷത്തിൽ പഠിക്കുകയും ദാനേശ്വർ ലേഔട്ടിൽ തന്റെ സുഹൃത്തിനൊപ്പം താമസിക്കുകയും ചെയ്തു വരികയായിരുന്നു. 2025 ജൂലൈ 12 ന് രാത്രി, വിദ്യാഗിരിയിലെ ഡൊമിനോസിൽ നിന്ന് അദ്ദേഹം പിസ്സ ഓർഡർ ചെയ്തു. ഒരു വെജ് പിസ്സ, രണ്ട് സിംഗി പാഴ്സലുകൾ, ഒരു ഗാർലിക് പിസ്സ എന്നിവയാണ് അദ്ദേഹം…

Read More

കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടു ; ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് ആരോപണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. വിതുര സ്വദേശി ബിനുവി മരിച്ചതിന് പിന്നാലെയാണ് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ബിനു മരിച്ചത്.വിഷം കഴിച്ച ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞത്. ആംബുലന്‍സ് വൈകിയതിനാലാണ് ബിനുവിനെ മെഡിക്കല്‍…

Read More

കൊല്ലം സ്വദേശിനി അതുല്ല്യ ഷാർജയിൽ മരിച്ച സംഭവം : ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) നെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട സ്വദേശി ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിന് തെളിവായി, സതീഷ് അതുല്യയെ മർദ്ദിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും…

Read More

മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ബിജെപി, ജെഡിഎസ്‌ നുണകൾക്കുള്ള മറുപടിയാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടന വേളയിൽ കർണാടക സർക്കാർ സംഘടിപ്പിച്ച ‘സാധനാ സമാവേശ’യിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. നാടിൻ്റെ വിൿസനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് തയ്യറാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന് വികസനത്തിന് ആവശ്യമായ ഫണ്ടില്ലെന്ന ബിജെപിയുടെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെസമയം ബിജെപി മൈസൂരുവിൻ്റെ വികസനത്തിൽ നൽകിയ സംഭാവനകളുടെ പട്ടിക പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു. മൈസൂരു മാഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ…

Read More

ധർമസ്ഥല കേസ്: എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ധർമസ്ഥല കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ശുചീകരണ തൊഴിലാളി പൊലീസിന് മൊഴി നല്‍കിയത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. കേസിലെ ആരോപണ വിധേയരായ വ്യക്തികളെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ…

Read More

ധർമ്മസ്ഥല കൂട്ടക്കൊലക്കേസ് ; സർക്കാർ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല – സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു : ധ​ർ​മ​സ്ഥ​ല കൂ​ട്ട​ക്കൊ​ല​ക്കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഭീഷണിക്കോ സമ്മർദ്ദങ്ങൾക്കോ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ. നിയമപ്രകാരം മാത്രമായിരിക്കും കേസെന്നും പൊലീസ് ആവശ്യപ്പെട്ടാൽ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌.​ഐ.​ടി) രൂ​പ​വ​ത്ക​രി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നിലവിൽ ഒരിടത്ത് നിന്നും സമ്മർദ്ദങ്ങൾ ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ ആർക്കും വഴങ്ങാൻ ഈ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങളെ മാത്രം മുൻനിർത്തി നടപടിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം പ​ട്ടി​ക​ജാ​തി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി 1995 മു​ത​ൽ 2014 വ​രെ ധ​ർ​മ​സ്ഥ​ല…

Read More

പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രാ​യ കേസ്; വി​ധി പ​റ​യു​ന്ന​ത് മാ​റ്റി

ബെംഗളൂരു : മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത നാ​ല് ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ ഒ​ന്നി​ൻ്റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തിയാണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​വെ​ച്ചത്. വീ​ട്ടു​ജോ​ലി​ക്കാ​രിയായ യുവതി ന​ൽ​കി​യ പ​രാ​തിയിലാണ് പ്ര​ജ്വ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗ കേസ് രജിസ്റ്റർ ചെയ്‌തത്‌. നിലവിൽ ജെ.​ഡി-​എ​സ് നേ​താ​വാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. പ്ര​ജ്വ​ലി​ൻ്റെ ജാ​മ്യാ​പേ​ക്ഷ​ക​ൾ നേ​ര​ത്തേ പ്രാ​ദേ​ശി​ക കോ​ട​തി​യും ഹൈ​കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും തള്ളുകയായിരുന്നു. കേ​സി​ൽ 26 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തിയാണ് വി​ശ​ദ​മാ​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്. ഇവയ്ക്ക് പുറമേ രേ​വ​ണ്ണ​ക്കെ​തി​രാ​യ മൂ​ന്ന്…

Read More

ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; കേസ് സിബിഐയ്ക്ക് വിടണമെന്ന് ബിജെപി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവൻപൊലിഞ്ഞ ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തിയാൽ മാത്രമേ ഇരകൾക്ക് നീതിലഭ്യക്കുള്ളുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയുടെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും കത്തിൽ വിമർശനമുണ്ട്. പോലീസുദ്യോഗസ്ഥരുടെ പേരിൽ മാത്രം കുറ്റം ചുമത്തിയത് ശരിയല്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അഭിപ്രായത്തെ മുൻനിർത്തി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണക്കാർ ആരാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്നും കത്തിൽ പറയുന്നു.…

Read More
Click Here to Follow Us