ബെംഗളൂരു : സിഖുകാരുടെ പുണ്യക്ഷേത്രം തകർക്കാൻ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗുരുനാനാക്ക് സാഹിബ് ജിര ഗുരുദ്വാരയ്ക്ക് അടുത്തിടെ ഒരു അജ്ഞാത ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പോലീസ് അധികാരികളെ ഭീഷണി ഇമെയിളിലൂടെയാണ് അറിയിച്ചത്. പോലീസ് സംഘങ്ങൾ, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവരുമായി ചേർന്ന് പരിസരം പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. 50 പേരടങ്ങുന്ന പോലീസ് സംഘം ഉടൻ ഗുരുദ്വാരയിലെത്തി പരിശോധന നടത്തിയത് . ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ പരിശോധനയിൽ പങ്കെടുത്തു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.…
Read MoreMonth: July 2025
വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം തമിഴ്നാട്ടിലെ തടാകങ്ങളിലേക്ക് ഒഴുക്കുന്നത് അടിയന്തരമായി നിർത്തണം; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്
ബെംഗളൂരു: ജലാശയങ്ങൾ മലിനമാക്കുന്നതായി തമിഴ്നാടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഇവിടങ്ങളിലേക്ക് ഒഴുക്കുന്നതു അടിയന്തരമായി നിർത്തണമെന്നു സംസ്ഥാന സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകി. 9083 ഏക്കർ കൃഷിഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന തമിഴ്നാട്ടിലെ പെന്നിയാർ, തെൻപെന്നൈ നദികളിലേക്കും തടാകങ്ങളിലേക്കും മലിന ജലം ഒഴുക്കുന്നത് അടിയന്തരമായി നിർത്തണമെന്നാണ് ആവശ്യം. ഹരിത ട്രൈബ്യൂണൽ ദക്ഷിണ മേഖലാ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ സത്യനാരായണയാണ് സ്വമേധയാ കേസെടുത്തത്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം സംസ്കരിക്കുന്നതിനായി 10 പുതിയ മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ…
Read Moreകേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി; ചുണ്ടേല്‍ റുഖിയ അന്തരിച്ചു
ബത്തേരി: ചുണ്ടേല്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ 30 വര്‍ഷത്തോളം ഇറച്ചിവെട്ടുകാരിയായിരുന്ന റൂഖിയ (66) അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ ഇറച്ചിവെട്ടുകാരിയായാണ് റൂഖിയയെ കണക്കാക്കുന്നത്. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം. പിതാവ് മരിച്ചതോടെയാണ് പത്താം വയസ്സില്‍ റൂഖിയ കൂടുംബഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു.
Read Moreരാത്രികാലങ്ങളിൽ സൂക്ഷിക്കുക; കയ്യിൽ ആയുധങ്ങളുമായി നടക്കുന്ന കൊള്ളസംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; ജനങ്ങൾ പരിഭ്രാന്തിയിൽ
ബെംഗളൂരു : കഴിഞ്ഞ ഒരു മാസമായി ശിവമോഗയിൽ കവർച്ചക്കാർ സജീവമാണ് എന്ന് റിപ്പോർട്ട്. വീടുകൾ ലക്ഷ്യമിട്ട് മോഷണവും കവർച്ചയും അവർ നടത്തുന്നുണ്ട്. കയ്യിൽ ഒരു വടിവാളും നീളമുള്ള കത്തിയും കത്തിയുമായി ആറ് പേരടങ്ങുന്ന ഒരു സംഘം കൊള്ളക്കാരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വഡിനകൊപ്പയ്ക്ക് സമീപമുള്ള പുട്ടപ്പ ക്യാമ്പ് പ്രദേശത്താണ് സംഭവം. ശിവമോഗ താലൂക്കിലെ വഡിനകൊപ്പയിലെ പുട്ടപ്പ ക്യാമ്പ് ലേഔട്ടിൽ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് ആയുധധാരികളായ ആറ് പേരടങ്ങുന്ന ഒരു സംഘം കൊള്ളക്കാർ ചുറ്റിത്തിരിയുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.…
Read Moreആവശ്യത്തിന് ടച്ചിങ്‌സ് നല്‍കിയില്ല; ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു
തൃശൂര്‍: തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം. വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. രാത്രി 11.30…
Read Moreവെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസ് നേതൃത്വം ഏറ്റെടുക്കണം; പരിഹസിച്ച് മുസ്ലിം ലീഗ്
മലപ്പുറം: വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇരിക്കാനാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ നേതൃത്വത്തിലല്ല ഇരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. സര്‍വ്വമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ അവഹേളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഗുരു ആഹ്വാനം ചെയ്തതിന് വിരുദ്ധമായി അനുയായികള്‍ക്ക് മദ്യം വിളമ്പി മയക്കികിടത്തിയ ശേഷം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന നടേശന്‍ സ്വയം…
Read Moreഓട്ടോനിരക്ക് അംഗീകരിക്കാൻ കഴിയില്ല; വർധന കുറഞ്ഞു; പുതിയനിരക്ക് പ്രഖ്യാപിക്കണമെന്ന് ഓട്ടോ യൂണിയൻ
ബെംഗളൂരു : നഗരത്തിലെ പുതുക്കിയ ഓട്ടോനിരക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂണിയൻ. തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കാതെ സർക്കാർ ഏകപക്ഷീയമായിട്ടാണ് നിരക്ക് പുതുക്കിയതെന്ന് ഒട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ആരോപിച്ചു. ഇത് പിൻവലിക്കണമെന്നും പുതിയനിരക്ക് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എആർഡിയു ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിവേദനംനൽകി. കുറഞ്ഞനിരക്ക് 30 രൂപയിൽനിന്ന് 36 രൂപയായിട്ടായിരുന്നു നിരക്കുവർധന. കുറഞ്ഞനിരക്ക് 40 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥാനത്താണ് 36 രൂപയായി നിശ്ചയിച്ചത്
Read Moreഅനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്
ഡൽഹി: വ്യവസായി അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. അനിൽ അംബാനി പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ തട്ടിപ്പിന്റെ പേരിൽ എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
Read Moreധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ
ബെംഗളൂരു : ധർമസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം മറവു ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നൽകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി . ഐ ജി എം എൻ അനുചേത്, ഡി സി പി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടും. കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മിസ്സിംഗ് കേസുകൾ അടക്കം ഈ അന്വേഷണ സംഘത്തിൻ്റെ…
Read Moreലോഡ്ജില്‍ മുറിയെടുക്കുത്ത് യുവതിയെ കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സുഹൃത്ത് കസ്റ്റഡിയില്‍
ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് എറണാകുളം ആലുവയിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു. കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും കൊലയില്‍ കലാശിച്ചുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവര്‍ ഇടയ്ക്കിടെ ഈ ലോഡ്ജില്‍ വന്നു താമസിക്കാറുണ്ട്. ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്.…
Read More