വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം തമിഴ്നാട്ടിലെ തടാകങ്ങളിലേക്ക് ഒഴുക്കുന്നത് അടിയന്തരമായി നിർത്തണം; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

Waste water

ബെംഗളൂരു: ജലാശയങ്ങൾ മലിനമാക്കുന്നതായി തമിഴ്നാടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഇവിടങ്ങളിലേക്ക് ഒഴുക്കുന്നതു അടിയന്തരമായി നിർത്തണമെന്നു സംസ്ഥാന സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകി.

9083 ഏക്കർ കൃഷിഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന തമിഴ്നാട്ടിലെ പെന്നിയാർ, തെൻപെന്നൈ നദികളിലേക്കും തടാകങ്ങളിലേക്കും മലിന ജലം ഒഴുക്കുന്നത് അടിയന്തരമായി നിർത്തണമെന്നാണ് ആവശ്യം. ഹരിത ട്രൈബ്യൂണൽ ദക്ഷിണ മേഖലാ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ സത്യനാരായണയാണ് സ്വമേധയാ കേസെടുത്തത്.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

 

വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം സംസ്കരിക്കുന്നതിനായി 10 പുതിയ മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ ഡിസംബർ വരെ സംസ്ഥാനം സമയം തേടിയിരുന്നു. ഇതിനിടെയാണു ട്രൈബ്യൂണലിന്റെ ഉത്തരവ്.

നിർദിഷ്ട മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണം പൂർത്തിയാകുന്നതു വരെ വ്യവസായ മാലിന്യങ്ങൾ പുറന്തള്ളുന്നതു തടയാനും തമിഴ്നാട്ടിലെ ജലാശയങ്ങളിൽ മലിനജലം കലരുന്നതു നിയന്ത്രിക്കുന്നതിനും സംസ്ഥാനം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ട്രൈബ്യൂണൽ നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് പെട്രോൾ - ഡീസൽ വില 4 രൂപ വരെ കൂടാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us