ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിക്ക് പിന്നാലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനത്താവളം മാനേജരുടെ ഓഫീസിലേക്കാണ് ഇ- മെയിൽ വഴി ബോംബുഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. പരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചു. അതെസമയം അപകടകരമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. വിദേശത്ത് നിന്നാണ് ഇ-മെയിൽ സന്ദേശം വന്നതെന്നാണ് സൂചന. ഭീഷണി സന്ദേശത്തെ തുടർന്ന് ഒന്നരമണിക്കൂറോളം വിമാനം വൈകി. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് .
Read MoreMonth: July 2025
ലഹരിക്ക് അടിമയായ മകൻ 20 രൂപ ആവശ്യപ്പെട്ടു; അമ്മ നൽകിയില്ല, കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി
ഗുരുഗ്രാം: അമ്മയോട് ഇരുപത് രൂപ ആവശ്യപ്പെട്ട് മകൻ. എന്നാൽ പണം നൽകാൻ അമ്മ തയ്യറായില്ല. പിന്നാലെ അമ്മയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി മകൻ. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് സംഭവം. റജിയ എന്ന സ്ത്രീയാണ് മകൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിൽ ജംഷദ് മയക്കുമരുന്നിന് അടിമയാണെന്നും ദീർഘനാളായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. മകൻ ഇടയ്ക്ക് അമ്മയോട് പണം ആവശ്യപ്പെടാറുണ്ടെന്നും ലഹരി വസ്‌തുക്കൾ വാങ്ങി ഉപയോഗിക്കുമെന്ന് അറിയുന്നതിനാലാണ് റജിയ മകന് പണം നൽകാൻ വിസമ്മതിച്ചതെന്നും നാട്ടുകാർ പൊലീസിനോട്…
Read More‘വിമാനത്താവളത്തിൽ വിട്ട തന്റെ സുഹൃത്ത് ദുബായിൽ എത്തി, ഞാൻ ഇവിടെ ഗതാഗതക്കുരുക്കിൽ’; വൈറൽ ആയി സുഹൃത്തിന്റെ കുറുപ്പ്
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചു നർമവും ദുരിതവും കലർത്തി യുവതി പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്തു സമൂഹ മാധ്യമങ്ങൾ. ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർമാരായ പ്രിയങ്ക, ഇന്ദ്രാണി എന്നിവരുടെ ഇൻസ്റ്റഗ്രാം പേജിലാണു ഗതാഗതക്കുരുക്കിന്റെ വിഡിയോ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്. ‘ദുബായിലേക്കു പോവുകയായിരുന്ന എന്റെ സുഹൃത്തിനെ ബെംഗളൂരു വിമാനത്താവളത്തിൽ വിട്ടു. അവൾ ദുബായിലെത്തി. ഞാൻ ഇപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്’ എന്നായിരുന്നു പോസ്റ്റ്. നഗരത്തിലെ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളെയും വിഡിയോയിൽ കാണിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ ഒട്ടേറെ ആളുകൾ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ അനുഭവങ്ങൾ പങ്കുവച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മുൻപും കൗതുകമുണർത്തുന്ന…
Read Moreലാൻഡിങ്ങിനിടെ തെന്നിനീങ്ങി എയർഇന്ത്യ വിമാനം; രക്ഷയായത് പൈലറ്റിൻ്റെ അവസരോചിത ഇടപെടൽ, ഒഴിവായത് വൻ ദുരന്തം
മുംബൈ: എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കൊച്ചിയിൽ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങുകയായിരുന്നു. എന്നാൽ പൈലറ്റിൻ്റെ അവസരോചിത ഇടപെടൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചു. കൃത്യസമയത്തെ ഇടപെടലിനെ തുടർന്ന് യാത്രക്കാർക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയുള്ള സാഹചര്യത്തിലാണ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. പിന്നാലെ റൺവേയിൽ നിന്നും തെന്നിനീങ്ങുകയായിരുന്നു. സംഭവത്തിൽ…
Read Moreമുൻകൂർ കൂലി വാങ്ങി ജോലിക്കെത്തിയില്ല; യുവാവിനെ ചങ്ങലയ്ക്കിട്ടു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : ജോലിക്ക് എത്താമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി മുങ്ങിയ യുവാവിനെ ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ലയിലെ ഹത്തള്ളി ഗ്രാമത്തിലാണ് സംഭവം. അർജുൻ ബിരദർ, ശ്രീഷായിൽ എന്നിവരാണ് ഡ്രൈവർജോലി ചെയ്യുന്നതിനുവേണ്ടി ബാഷസാബ് അലാവുദ്ദീൻ മുല്ലയ്ക്ക്(38) 20,000 രൂപ മുൻകൂർ നൽകിയത്. എന്നാൽ, മുല്ല ജോലിക്കെത്താൻ തയ്യാറായില്ല. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് മുല്ലയെ പിടികൂടി ഒരു ദിവസംമുഴുവൻ ചങ്ങലയ്ക്കിട്ടത്. ബൈക്കിൽ ബലമായി പിടിച്ച് കയറ്റി ചങ്ങലകൊണ്ട് ഒരു കടയുടെ…
Read Moreവി.എസിൻ്റെ സംസ്‌കാരം ബുധനാഴ്ച; വിവിധയിടങ്ങളിൽ പൊതുദർശനം, നാളെ വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയ്ക്ക്….
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഈ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം പൂർത്തിയായതിന് ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും രാത്രിയോടെ…
Read Moreസമരവീരന് ലാൽ സലാം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം.
Read Moreമുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ . മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആശുപത്രിയിലെ തി സന്ദർശിച്ചു. എം.വി ഗോവിന്ദൻ മാസ്റ്ററും എത്തി. കുറച്ച ദിവസങ്ങളായി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്നു അദ്ദേഹം.
Read Moreഓട്ടോയിൽ വെച്ച് പിറ്റ് ബുൾ ബാലനെ ആക്രമിക്കുന്നത് കണ്ട ഉടമ നോക്കി ചിരിച്ചു; ഉടമയുടെ മനോഭാവത്തിൽ രോഷാകുലരായി ജനങ്ങൾ
ഒരു ഓട്ടോയിൽ വെച്ച് ആൺകുട്ടിയെ പിറ്റ് ബുൾ കടിക്കുന്ന വീഡിയോ വൈറലാകുന്നു, അതിൽ ഉടമ അവിടെ ഇരിക്കുന്നത് കാണാം. ഉടമയുടെ മനോഭാവത്തിൽ എല്ലാവരും രോഷാകുലരാണ്. മുംബൈയിലാണ് ഈ സംഭവം നടന്നത്. ഒരു ഓട്ടോയിൽ വെച്ച് ഒരു ആൺകുട്ടിയെ നായ കടിച്ചു, അതിന്റെ ഉടമ മനഃപൂർവ്വം നായയെ ആ ആൺകുട്ടിയുടെ നേരെ തിരിക്കുകയായിരുന്നു. ആ കുട്ടി ഭയന്ന് കരയുന്നത് കാണാം. കുട്ടിയുടെ താടിയിൽ കടിച്ച നായ, കുട്ടിയുടെ വസ്ത്രങ്ങളിൽ കടിച്ചു പിടിച്ചു, പക്ഷേ ഓട്ടോറിക്ഷയിൽ നിന്ന് കുട്ടി എങ്ങനെയോ രക്ഷപ്പെട്ടു. പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു
ബെംഗളൂരു : കുടക് ജില്ലയിലെ സിദ്ധാപുരയ്ക്കടുത്തുള്ള കരടിഗോട് ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ തോട്ടത്തിലേക്ക് പോയ 15 തൊഴിലാളികളെ കൊമ്പനാന ആക്രമിക്കുകയായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ഓടിരക്ഷപ്പെട്ടു. എന്നാൽ, ബാഗൽകോട്ട് സ്വദേശിയായ പരമാനന്ദയ്ക്ക് (30) ആനയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. ഓടുന്നതിനിടെ വീണ് മറ്റൊരു തൊഴിലാളിയായ രഘുവിനും പരിക്കേറ്റു. ഇരുവരെയും സിദ്ധാപുരയിലെ ഹെൽത്ത് സെന്ററിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരാജ്‌പേട്ട റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമും ജീവനക്കാരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.…
Read More