ബെംഗളൂരു : കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 66/11 കെവി വിദ്യ സബ്സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ വിനായക് നഗർ, വികാസ് നഗർ, ശോഭ അപ്പാർട്ട്മെന്റ്, എട്ടാം മൈൽ റോഡ്, രാമയ്യ ലേഔട്ട്, ഹവനൂർ എക്സ്റ്റൻഷൻ നാരായണ ലേഔട്ട്, വിദ്യ സ്കൂൾ, കുവേമ്പു നഗർ, വിദ്യ ബസ് സ്റ്റോപ്പ്, റിലയൻസ് ഫ്രഷ്, മുനികൊണ്ടപ്പ ലേഔട്ട്, അശോക് നഗർ, വിദ്യ നഗർ, ഡിഫൻസ്…
Read MoreMonth: July 2025
സംസ്ഥാനത്ത് വിഐപി ഗതാഗതത്തിനിടെ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു
ബെംഗളൂരു: കർണാടകയിൽ വിഐപികളുടെ സഞ്ചാരത്തിനിടയിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ (ഡിജി, ഐജിപി) ഡോ. എം.എ. സലീം ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജന സുരക്ഷയ്ക്കും ശബ്ദ മലിനീകരണ നിയന്ത്രണത്തിനുമായാണ് സൈറണുകൾ നിരോധിച്ചിരിക്കുന്നത് . കൂടാതെ, വിഐപികൾ സഞ്ചരിക്കുന്ന റോഡിനെക്കുറിച്ചുള്ള വിവരങ്ങൾ അനധികൃത വ്യക്തികൾക്ക് സൈറണുകലൂടെ മനസിലാക്കാനും ആകും. ഈ സാഹചര്യത്തിൽ, സൈറണുകളുടെ ഉപയോഗം വിഐപികൾക്ക് അപകടമുണ്ടാക്കിയേക്കാം. ഇക്കാരണത്താൽ, വിഐപികളുടെ സഞ്ചാരത്തിനിടയിൽ വാഹനങ്ങളിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഡിജിയും ഐജിപിയും ഉത്തരവിട്ടു. പൊതുനിരത്തുകളിൽ പെട്ടെന്ന് സൈറൺ മുഴക്കുന്നത് മറ്റ് വാഹനമോടിക്കുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നു.…
Read Moreകർക്കടക വാവുബലി
ബെംഗളൂരു മുത്തപ്പൻ ആൻഡ് ജി.ഡി.പി.എസ്. ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള പിതൃ തർപ്പണപൂജ കർക്കടക അമാവാസി ദിനമായ ജൂലൈ 24 ന് വ്യാഴാഴ്ച രാവിലെ 5 മണി മുതൽ. 25 വർഷതെ പൂജാ കർമങ്ങളിലെ പ്രവർത്തന പാരമ്പര്യ മുള്ള വൈക്കം ഉണ്ണീരാജയുടെ കർമികത്യത്തിൽ മുത്യാലമ്മ നഗറിലുള്ള ശ്രീ കൃഷ്ണ ടെംപിൾന് ( ജെ.പി. പാർക്കിന് പിറകിൽ അല്ലെങ്കിൽ സി.എം. നാഷണൽ പബ്ലിക് സ്കൂളിന് അടുത്ത്) മുൻവശത്തു വച്ചു ഗണപതി ഹോമത്തോടു കൂടി നടത്തും. കർക്കിടക അമാവാസിക്ക് വാവുബലിതർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്നവർ…
Read More‘മുഡ’ കേസിൽ സിദ്ധരാമയ്യക്ക് അനുകൂലവിധി
ബെംഗളൂരു: ‘മുഡ’ (മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി) കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയിൽനിന്നും ലഭിച്ച തിരിച്ചടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലഭിച്ച രാഷ്ട്രീയ വിജയമായി. ഇഡി കേസ് രാഷ്ട്രീയമായ ആക്രമണമാണെന്നായിരുന്നു സിദ്ധരാമയ്യയും കോൺഗ്രസും തുടക്കം മുതലേ പറഞ്ഞിരുന്നത്. ഈ വാദം ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെ തിങ്കളാഴ്ചത്തെ വിധി. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിലുള്ള കേസ് തള്ളിയ കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഇഡിയുടെ അപ്പീൽ തള്ളിയ സുപ്രീം കോടതി, രാഷ്ട്രീയമായ പോരാട്ടത്തിന് അന്വേഷണ ഏജൻസി ഉപകരണമായി മാറുന്നതെന്തിനാണെന്ന്…
Read Moreബെംഗളൂരുവിൽ പൂർണ്ണ ഗതാഗതക്കുരുക്ക്: ഏകദേശം 1 മണിക്കൂ റോളമാണ് വെറും 4 കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം
ബെംഗളൂരു: ബെംഗളൂരുവിന്റെ ഗതാഗതം രാജ്യമെമ്പാടും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. AI അധിഷ്ഠിത സിഗ്നലുകളും ഗതാഗത നിയന്ത്രണ പദ്ധതികളും ഉണ്ടാക്കിയിട്ടും നഗരത്തിന്റെ ഗതാഗത തടസ്സത്തെ കുറിച്ചുള്ള കുപ്രസിദ്ധി കുറഞ്ഞിട്ടില്ല. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ എത്ര പരീക്ഷണങ്ങൾ നടത്തിയാലും അത് സാധ്യമല്ല. പകരം, ചില റോഡുകളിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സർജാപൂർ ജംഗ്ഷനിലെ റിംഗ് റോഡിൽ പൂർണ്ണ ഗതാഗതക്കുരുക്കാണ്. കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ റോഡിൽ നിൽക്കുന്നത്. 2 മുതൽ 3 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 45 മുതൽ 60 മിനിറ്റ് വരെ എടുക്കുന്നു. ഇതുമൂലം വാഹനമോടിക്കുന്നവർ ക്ഷീണിതരാകുന്നു, യാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ചോദ്യം…
Read Moreഡി കെ ശിവകുമാറിന് സുഖമില്ല: മൂന്ന് ദിവസത്തേക്ക് പൊതുയോഗങ്ങളില്ല,
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അസുഖബാധിതനാണ് . ഈ സാഹചര്യത്തിൽ, ഇന്ന് (ജൂലൈ 22) മുതൽ മൂന്ന് ദിവസത്തേക്ക് അദ്ദേഹത്തിന് സന്ദർശകരെ അനുവദിക്കില്ല. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ആരെയും കാണാൻ കഴിയില്ലെന്ന് ഡി.കെ. ശിവകുമാർ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തു. പൊതുജനങ്ങൾ, പാർട്ടി നേതാക്കൾ, പ്രവർത്തകർ എന്നിവരുൾപ്പെടെ ആരെയും കാണാൻ അദ്ദേഹത്തിന് കഴിയില്ല. ഇതിൽ ഞാൻ ഖേദിക്കുന്നു. ആരും തെറ്റിദ്ധരിക്കരുത് എന്നും, അദ്ദേഹം എഴുതി. ഡി.കെ. ശിവകുമാർ തന്റെ രോഗത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നിരുന്നാലും, കർണാടക കോൺഗ്രസ് ഇൻ-ചാർജ് രൺദീപ് സിംഗ് സുർജേവാല…
Read Moreതേജസ്വി സൂര്യ കേസിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത ഹരജിയിൽ കർണാടക സർക്കാരിന് 25 ലക്ഷം പിഴയിട്ട് സുപ്രീംകോടതി
ബെംഗളൂരു: കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള തന്റെ പോസ്റ്റിന്റെ പേര ില്‍ ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാനത്തിന് 25 ലക്ഷം രൂപ പിഴയിട്ടു. ഹാവേരി ജില്ലയിലെ ഒരു കർഷകനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് സൂര്യയ്‌ക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ്ചന്ദ്രൻ എന്നിവരടങ്ങിയ…
Read Moreബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളും വെള്ളത്തിനടിയിലായി;
ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ തിങ്കളാഴ്ചയും കനത്ത മഴ തുടർന്നു. ഉച്ച മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ഇത് പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കിന് കാരണമായി, വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഹെബ്ബാൾ, ബാഗലൂർ, ബെല്ലന്ദൂർ, ആർ.ടി. നഗർ, ആർ.ആർ. നഗർ തുടങ്ങി പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു, ചില റോഡുകൾ വെള്ളത്തിനടിയിലായി, വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മഡിവാല അയ്യപ്പ അണ്ടർപാസ്, റൂബി 2 ജംഗ്ഷൻ, വീരണ്ണ പാളയ റെയിൽവേ ഗേറ്റ്, കെഇബി ജംഗ്ഷൻ, കൊത്തനൂർ മെയിൻ റോഡ്, എഎംസി ജംഗ്ഷൻ,…
Read Moreവിഐപികളുടെ യാത്രാവേളകളിൽ സൈറണുകൾ ഉപയോഗിക്കുന്നതിന് നിരോധനം
ബെംഗളൂരു: പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമായി വിഐപികളുടെ യാത്രയിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക പോലീസ് ഉത്തരവിറക്കി. ഡി.ജി.പി ഡോ. എം.എ. സലീമാണ് സംസ്ഥാനവ്യാപകമായി ഉത്തരവ് പുറപ്പെടുവിച്ചത്. വിശിഷ്ട വ്യക്തികളുടെ യാത്രാവേളയിൽ സൈറണുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച വർദ്ധിച്ചുവരുന്ന ആശങ്കകളും പരാതികളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് ഡി.ജി.പി ഉത്തരവിൽ പറയുന്നു. ഇത്തരം ഉപയോഗം ഗതാഗത തടസ്സത്തിനും പൊതുജനങ്ങളുടെ അസൗകര്യത്തിനും കാരണമാകുമെന്ന് മാത്രമല്ല പലരും അനതികൃതമായി സൈറണുകൾ ഉപയോഗിക്കുന്നത് വെല്ലുവിളിയാവുന്നുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി. വിഐപികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും സുരക്ഷിതമായ വയർലെസ് സംവിധാനങ്ങൾ…
Read Moreനവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ് നഗറിലാണ് സംഭവം. 10 മുതൽ 15 വരെ ദിവസം പ്രായമായ പെൺകുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഹാരവെ ഹൊബ്ലിയിലെ തമദഹള്ളി- സഗറെ റോഡരികിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വഴിയാത്രക്കാരനായ ഒരാളാണ് കുഞ്ഞിനെ കണ്ടെത്തി സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി ചാമരാജ് നഗറിലെ മാതൃശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read More