സംസ്ഥാനത്ത് വിഐപി ഗതാഗതത്തിനിടെ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു

siren police

ബെംഗളൂരു: കർണാടകയിൽ വിഐപികളുടെ സഞ്ചാരത്തിനിടയിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ (ഡിജി, ഐജിപി) ഡോ. എം.എ. സലീം ഉത്തരവ് പുറപ്പെടുവിച്ചു.

പൊതുജന സുരക്ഷയ്ക്കും ശബ്ദ മലിനീകരണ നിയന്ത്രണത്തിനുമായാണ് സൈറണുകൾ നിരോധിച്ചിരിക്കുന്നത് . കൂടാതെ, വിഐപികൾ സഞ്ചരിക്കുന്ന റോഡിനെക്കുറിച്ചുള്ള വിവരങ്ങൾ അനധികൃത വ്യക്തികൾക്ക് സൈറണുകലൂടെ മനസിലാക്കാനും ആകും.

ഈ സാഹചര്യത്തിൽ, സൈറണുകളുടെ ഉപയോഗം വിഐപികൾക്ക് അപകടമുണ്ടാക്കിയേക്കാം. ഇക്കാരണത്താൽ, വിഐപികളുടെ സഞ്ചാരത്തിനിടയിൽ വാഹനങ്ങളിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഡിജിയും ഐജിപിയും ഉത്തരവിട്ടു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

പൊതുനിരത്തുകളിൽ പെട്ടെന്ന് സൈറൺ മുഴക്കുന്നത് മറ്റ് വാഹനമോടിക്കുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നു. സൈറൺ ഉപയോഗിക്കുന്നത് വാഹനം ക്രമരഹിതമായി നീങ്ങുന്നതിനും കോൺവോയ് അപകടത്തിനും കാരണമാകും.

വിഐപി യാത്രയ്ക്കിടെ, അടിയന്തര യാത്രാ ആവശ്യങ്ങൾക്കായി വയർലെസ് ആശയവിനിമയത്തിലൂടെ വിവരങ്ങൾ കൈമാറണം. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾ, പോലീസ്, ഫയർ എഞ്ചിനുകൾ എന്നിവ മാത്രമേ സൈറണുകൾ ഉപയോഗിക്കാവൂ എന്ന് ഡിജി, ഐജിപി എം.എ. സലിം ഉത്തരവിൽ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts