ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റേഷനുകളിൽ കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ 8 ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ചെന്നൈ സെൻട്രൽ – വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ – നാഗർകോവിൽ…
Read MoreMonth: July 2025
പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല; പാർസൽ സർവീസിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി
കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ആലുവ അശോകപുരം, സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക്, ഡൽഹി എന്ന പാർസൽ സർവീസ് സ്ഥാപനത്തെ ഏർപ്പാട് ചെയ്യുകയും ചെയ്തു.…
Read More20 വർഷം കോമയിൽ കിടന്നശേഷം സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരിച്ചു
“ഉറങ്ങുന്ന രാജകുമാരൻ” എന്നറിയപ്പെട്ട പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് അന്തരിച്ചു. 36 വയസ്സായിരുന്നു അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് 20 വർഷത്തോളം കോമയിൽ കിടന്നശേഷമാണ് അന്ത്യം. 2005 ൽ ലണ്ടനിൽ ഉണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് അദ്ദേഹം കോമയിലായത്. 1990 ഏപ്രിലിൽ ജനിച്ച അൽ വലീദ് രാജകുമാരൻ, പ്രമുഖ സൗദി രാജകുമാരനും കോടീശ്വരനായ അൽ വലീദ് ബിൻ തലാലിന്റെ അനന്തരവനുമായ ഖാലിദ് ബിൻ തലാൽ അൽ സൗദ് രാജകുമാരന്റെ മൂത്ത മകനായിരുന്നു.…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കള്ളക്കടത്ത് ശ്രമം നടത്തിയതായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 40 കോടി രൂപയുടെ കൊക്കെയ്നും ബെംഗളൂരു നഗരത്തിലെ ആഫ്രിക്കൻ സംഘങ്ങളുമായുള്ള ബന്ധവും കണ്ടെത്തിയതായി ഏജൻസി ശനിയാഴ്ച അറിയിച്ചു. രണ്ട് മാസികകളുടെ അകത്ത് ഒളിപ്പിച്ചാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാസികകൾക്ക് അസാധാരണമായ കനം തോന്നിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നാലുകിലോയിലധികം (4,006 ഗ്രാം) കൊക്കെയ്ൻ പിടിച്ചെടുത്തതായും ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 40 കോടിയോളം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ പേരുവിവരം ലഭ്യമായിട്ടില്ല. ഇയാളുടെപേരിൽ എൻഡിപിഎസ് ആക്‌ട്…
Read Moreഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ അഞ്ച് കോർപ്പറേഷനുകൾ രൂപീകരിക്കാൻ സർക്കാർ ഉത്തരവ്
ബെംഗളൂരു: 2024 ലെ ഗ്രേറ്റർ ബെംഗളൂരു ആക്ട് പ്രകാരം അഞ്ച് നഗര കോർപ്പറേഷനുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു, ഇതുസംബന്ധിച്ച് ഗസറ്റിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്മാരിൽ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. 2024 ലെ ഗ്രേറ്റർ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ആക്ട് (ഗ്രേറ്റർ ബെംഗളൂരു) പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ജനസംഖ്യാ വിസ്തീർണ്ണം, ജനസാന്ദ്രത, വരുമാനം സൃഷ്ടിക്കൽ, പ്രദേശത്ത് ലഭ്യമായ കാർഷികേതര പ്രവർത്തനങ്ങളിലെ തൊഴിൽ ശതമാനം, സാമ്പത്തിക പ്രാധാന്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് കർണാടക സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു.…
Read Moreഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹത്തിന്റെ അകമ്പടി വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്ക്.
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ എസ്കോർട്ട് വാഹനം മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ടി.എം. ഹൊസുരു ഗേറ്റിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് മറിഞ്ഞു്. അതിൽ സഞ്ചരിച്ചിരുന്ന നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച മൈസൂരുവിൽ നടന്ന സാധന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുമ്പോൾ ഡി കെ ശിവകുമാറിന്റെ കാറിന് പിന്നിൽ വരികയായിരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മഹേഷ്, ദിനേശ്, ജയലിംഗു, കാർത്തിക് എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീരംഗപട്ടണ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം…
Read Moreവേടൻ- ഗൗരി പാട്ട്; ഒഴിവാക്കാൻ തീരുമാനിച്ചു: കാലിക്കറ്റ് വി സിയുടെ പ്രതികരണം ഇങ്ങനെ
കോഴിക്കോട്: കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കണമെന്ന ശുപാര്‍ശയില്‍ പ്രതികരിച്ച് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍. അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്ന് അദ്ദേഹം പറഞ്ഞു. സംഗീതം ആണോ സാഹിത്യം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നെന്നും അപ്പോഴാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നത് അല്ലെന്ന അഭിപ്രായം കിട്ടി, ഒഴിവാക്കാന്‍ തീരുമാനിച്ചു. ഗൗരി ലക്ഷ്മി ചൊല്ലിയതും,…
Read Moreപ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച് വീലിങ് ചെയ്തു; പിതാവിന് പിഴ ചുമത്തി വാഹനം പിടിച്ചെടുത്ത് ട്രാഫിക് പോലീസ്
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിക്കുന്നത് ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പോലീസ് പിതാവിന് പിഴ ചുമത്തി, സ്കൂട്ടർ പിടിച്ചെടുത്തു, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) റദ്ദാക്കി. തിങ്കളാഴ്ച വൈകുന്നേരം, യാസീന്റെ പ്രായപൂർത്തിയാകാത്ത മകൻ ഡിസി-എസ്പി ഓഫീസുകൾക്ക് സമീപം വീലിങ് ചെയ്ത വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോൾ, മറ്റൊരു യുവാവും ബൈക്കിൽ പിൻസീറ്റിൽ ഉണ്ടായിരുന്നു. പിന്നിൽ നിന്ന് വന്ന ഒരു കാറിന്റെ ഡാഷ്‌കാമിൽ അവരുടെ പ്രവൃത്തി പതിഞ്ഞിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ചിക്കമഗളൂർ ട്രാഫിക് പോലീസ് വാഹന ഉടമയെ കണ്ടെത്തി, സ്കൂട്ടർ പിടിച്ചെടുക്കുകയും യാസീനിന് പിഴ ചുമത്തുകയും ആർസി റദ്ദാക്കുകയും…
Read Moreആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകളുടെ മൃതദേഹം റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്
ഒഡീഷ : ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപ കൈയിലില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ പിതാവിൻ്റെ കൈവശം പണം ഇല്ലായിരുന്നു. പിന്നീട് 108 ആംബുലന്‍സ് സര്‍വീസിനെ…
Read Moreഈ ജീവിതം മടുത്തു, ദീർഘ നാളായി ഞാൻ സമ്മർദത്തിലാണ്; ഉത്തർപ്രദേശിൽ അധ്യാപകരുടെ മാനസിക പീഡനത്തിൽ ജീവനൊടുക്കി വിദ്യാർഥിനി
ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ സർവകലാശാല രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിനി ജ്യോതി ശർമയാണ് ആത്മഹത്യ ചെയ്തത്. ജ്യോതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിരവധി നാളായി പ്രൊഫസർമാരിൽ നിന്നും സർവകലാശാലാ ഭരണകൂടത്തിൽ നിന്നും മാനസിക പീഡിനം അനുഭവിച്ചിരുന്നതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് കാരണക്കാരായ അവരെ ജയിലിൽ അടക്കണമെന്നും ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കൾൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സർവകലാശാല അധ്യാപകരെയും…
Read More