ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം; യു.പിയിൽ സി.ആർ.പി.എഫ് ജവാനെ ക്രൂരമായി മർദിച്ച് കൻവാരിയ തീർഥാടകർ

ലഖ്നോ: ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.പിയിൽ സി.ആർ.പി.എഫ് ജവാന് ക്രൂര മർദ്ദനം. കൻവാരിയ തീർഥാടകരാണ് മർദിച്ചത്. മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജവാൻ ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് സംഘർഷം. കൻവാരിയ തീർഥാടകരുമായി വാക്കേറ്റമുണ്ടായി തുടർന്ന് ഇയാളെ തീർഥാടകർ വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. റെയിൽവേ പൊലീസാണ് തീർത്ഥാടകരിൽ നിന്ന് ജവാനെ രക്ഷിച്ചത്. സംഭവത്തിൽ കൻവാരിയ തീർഥാടകരായ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ…

Read More

കൈയിൽ പണം കരുതണം; യുപിഐ ഇടപാട് സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് ഓൺലൈൻ പണമിടപാടിൽ അതൃപ്തി തുറന്ന് കാട്ടി ബെംഗളൂരു വ്യാപാരികൾ നഗരത്തിലെ ചെറുകിട കച്ചവടക്കാരാണ് പൂർണമായും യുപിഐ മുഖേനെയുള്ള ഇടപാടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പണം കൈയിൽ തരണമെന്ന നിലപാടിലാണ് വ്യാപാരികൾ. ജിഎസ്ടി നൽകണമെന്ന പ്രചരണത്തിന് പിന്നാലെ കടകൾക്ക് മുന്നിലായി വെച്ച ക്യുആർ കോഡുകൾ ഉൾപ്പടെ നീക്കിയിരിക്കുകയാണ് വ്യാപാരികൾ. 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിർദേശമാണ് വാണിജ്യവകുപ്പ് മുന്നോട്ട് വെച്ചത്. നിർദേശത്തിന് പിന്നാലെ ചില വ്യാപാരികൾക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതിന്…

Read More

കന്നഡ വിവർത്തനത്തിലെ പാളിച്ച : ക്ഷമാപണവുമായി മെറ്റ

ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ. മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്. ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം…

Read More

ഇടപാടുകൾ കറൻസിയിൽ നടത്തിയാലും ജി.എസ്.ടി നൽകണം- കർണാടക നികുതി വകുപ്പ്

ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ജിഎസ്ടി നോട്ടീസുകൾക്കെതിരെ ജൂലൈ 25 ന് ചെറുകിട വ്യാപാരികൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പേയ്‌മെന്റ് രീതി പരിഗണിക്കാതെ, 40 ലക്ഷം രൂപയിൽ കൂടുതൽ (ചരക്കുകൾ) അല്ലെങ്കിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (സേവനങ്ങൾ) വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കർണാടക വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. ചരക്കുകൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലോ സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസിനും, പണമടയ്ക്കൽ രീതി പരിഗണിക്കാതെ – അത് പണമായാലും,…

Read More

കർണാടകയിലെ ഓരോ എംഎൽഎയ്ക്കും അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വീതം അനുവദിച്ച് സർക്കാർ

ബെംഗളൂരു: കർണാടകയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഓരോ നിയോജകമണ്ഡലത്തിനും സംസ്ഥാന സർക്കാർ 50 കോടി രൂപ നീക്കിവച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിശാലമായ ബജറ്റിന്റെ ഭാഗമായ ഈ വിഹിതം, വ്യക്തിഗത നിയമസഭാംഗങ്ങളുടെ വിവേചനാധികാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസനം, പദ്ധതികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 8,000 കോടി രൂപ വരുന്ന ഫണ്ട് പാർട്ടി പക്ഷപാതമില്ലാതെ വിതരണം ചെയ്യുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷമായ ബിജെപി ഈ നീക്കത്തെ ശക്തമായി…

Read More

ഒടുവിൽ യെല്ലോ ലൈൻ ഉദ്ഘാടനത്തിനുള്ള തിയതി ഏതാണ്ട് തീരുമാനമായി; ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ഒടുവിൽ, ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈനിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന ദിവസം അടുത്തുവരുന്നുവെന്ന സൂചന . യെല്ലോ ലൈൻ മെട്രോയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. യെല്ലോ ലൈനിന്റെ യാത്ര, സ്റ്റേഷൻ വീഡിയോകൾ, ഡ്രോൺ ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനായി ബിഎംആർസിഎൽ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിക്കുന്നുണ്ട്. ഓഗസ്റ്റ് ആദ്യ അല്ലെങ്കിൽ രണ്ടാം വാരത്തിൽ ഉദ്ഘാടനം നടക്കാനാണ് സാധ്യത. യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഎംആർസിഎൽ ക്ഷണിക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 22…

Read More

കടബാധ്യത; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

ഗുജറാത്തിലെ അമറേലി ജില്ലയിൽ ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങിയ സ്വകാര്യ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി. ഭൂമിക സൊരാത്തിയ എന്ന 25കാരി ആണ് ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യാശ്രമം നടത്തിയ ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാങ്കിൽ നിന്ന് ഭൂമികയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പരിശോധനയി. കണ്ടെത്തി. ഓണ്‍ലൈൻ തട്ടിപ്പിനെ തുടര്‍ന്ന് 28 ലക്ഷത്തിന്‍റെ കടബാധ്യതയുണ്ടെന്നും തിരിച്ചടയ്ക്കാൻ കഴിയില്ലെന്നുമാണ് ഭൂമിക ആത്മഹത്യാകുറിപ്പിൽ പറയുന്നത്. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തായാണ് ആത്മഹത്യാ കുറിപ്പ് ഭൂമിക തയ്യാറാക്കിയത്.

Read More

പാർക്കിങ്ങിനെ ചൊല്ലി തർക്കം വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഓട്ടോ ഡ്രൈവര്‍

ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ വാഹനം ശരിയായി പാര്‍ക്ക് ചെയ്യാത്തത് ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന്റെ ദേഹത്ത് ഓട്ടോ ഡ്രൈവര്‍ ആസിഡ് ഒഴിച്ചു. റാവത്ത് എന്നയാള്‍ ഓട്ടോറിക്ഷയുമായി വന്ന് തെറ്റായി പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഹോം ഗാര്‍ഡിനെ ചീത്ത വിളിച്ച ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നു മടങ്ങി. വീട്ടിലെത്തിയ ഇയാള്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് എടുത്തുകൊണ്ട് തിരികെ വന്ന് ഹോം ഗാര്‍ഡിന്റെ മുകത്ത് ഒഴിക്കുകയായിരുന്നു. ഛത്രല്‍ മേല്‍പ്പാലത്തില്‍ ഹോം ഗാര്‍ഡ് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം.പ്രതിയെ സംഭവസ്ഥലത്തുവെച്ച് തന്നെ അറസ്റ്റ്…

Read More

ബെംഗളൂരുവിൽ ബിഎംടിസി ബസ് റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : വെള്ളിയാഴ്ച രാവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. സുമ (25)ആണ് മരിച്ചത്. ബെംഗളൂരുവിലെ പീനിയ സെക്കൻഡ് സ്റ്റേജിൽ വെള്ളിയാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം. തട്ടുകടയിലേക്ക് ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിക്കൊണ്ടിരുന്ന സമയമായിരുന്നു. മജസ്റ്റിക്കിൽനിന്ന് പീനിയയിലേക്ക് പോകുകയായിരുന്ന കെഎ 51 എകെ 4170 നമ്പർ ബസാണ് അപകടത്തിൽപെട്ടത്.…

Read More

സംസ്ഥാനത്ത് കനത്തമഴ തുടർന്നു; പലയിടങ്ങളിലും വ്യാപകനാശം

ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴയ്ക്ക് വ്യാഴാഴ്ച രാത്രിയായിട്ടും ശമനമായില്ല. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശമാണ്. കൊപ്പാൾ ജില്ലയിൽ വീട് തകർന്നുവീണ് രണ്ടുവയസ്സുകാരി മരിച്ചു. വ്യാഴാഴ്ച രാവിലെയുണ്ടായ കനത്തമഴയിൽ വീട് തകർന്ന് രണ്ട് വയസ്സുകാരിയായ പ്രശാന്തി ആണ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ ഒട്ടേറെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സുബ്രഹ്മണ്യ -കഡബ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന്…

Read More
Click Here to Follow Us