ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കള്ളക്കടത്ത് ശ്രമം നടത്തിയതായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 40 കോടി രൂപയുടെ കൊക്കെയ്നും ബെംഗളൂരു നഗരത്തിലെ ആഫ്രിക്കൻ സംഘങ്ങളുമായുള്ള ബന്ധവും കണ്ടെത്തിയതായി ഏജൻസി ശനിയാഴ്ച അറിയിച്ചു.

രണ്ട് മാസികകളുടെ അകത്ത്‌ ഒളിപ്പിച്ചാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാസികകൾക്ക് അസാധാരണമായ കനം തോന്നിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

നാലുകിലോയിലധികം (4,006 ഗ്രാം) കൊക്കെയ്ൻ പിടിച്ചെടുത്തതായും ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 40 കോടിയോളം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

യാത്രക്കാരന്റെ പേരുവിവരം ലഭ്യമായിട്ടില്ല. ഇയാളുടെപേരിൽ എൻഡിപിഎസ് ആക്‌ട്‌ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരാധകർ അതിരുവിടുന്നു; പാലഭിഷേകവും ആർപ്പുവിളികളും ഇനി ഓർമ്മ; തിയേറ്റർ ഫാൻസ് ഷോകൾ നിർത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts