ഇനി പോളിംഗ് ബൂത്ത് തേടി അലയേണ്ട.. ചുനാവ ആപ്പ് തയ്യാർ.

ബെംഗളൂരു : വോട്ടർമാർക്കു പോളിങ് ബൂത്ത് കണ്ടെത്താൻ ‘ചുനാവന’ മൊബൈൽ ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, പൊലീസ് സ്റ്റേഷൻ, ആരോഗ്യകേന്ദ്രം, പോളിങ് ബൂത്തിലെ തിരക്ക് തുടങ്ങി വോട്ടർ അറിയേണ്ട വിവരങ്ങളെല്ലാം ആപ്പിലുണ്ട്. പോളിങ് ബൂത്ത് എവിടെയെന്ന് അറിയാത്തതിനാലാണ് ഒട്ടേറെപ്പേർ വോട്ട് ചെയ്യാൻ എത്താത്തതെന്നു സർവേയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പ് വികസിപ്പിച്ചത് .

കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ അഞ്ചാമത്തെ ആപ്പാണിത്. റിട്ടേണിങ് ഓഫിസർമാർക്ക് ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ജോലിയിലുള്ള വാഹനങ്ങൾ കണ്ടെത്താനുള്ള ബിബിഎംപി–വിട്രാക്ക്, പോളിങ് ഓഫിസർമാരുടെ ഫോൺനമ്പരുകൾ അടങ്ങിയ ഇലക്‌ഷൻ ഓഫിസേഴ്സ് ഡയറക്ടറി, പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പരാതി അറിയിക്കാനുള്ള മോഡൽ കോ‍ഡ് ഓഫ് കണ്ടക്ട്, തിരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാനുള്ള ഇലക്‌ഷൻ ക്വിസ് എന്നിവയാണ് മറ്റ് ആപ്പുകൾ. ∙  ആപ്പിൽ  എന്തൊക്കെ ?

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

–സംസ്ഥാനത്തിന്റെ ജിഐഎസ് മാപ്പിങ്. –സംസ്ഥാനത്തെ 56696 പോളിങ് സ്റ്റേഷനുകളുടെ റൂട്ട്മാപ്പ്. –തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങൾ നൽകി പോളിങ് ബൂത്തിലേക്കുള്ള വഴി അറിയാം. –പോളിങ് ബൂത്തിലെ തിരക്കിനെക്കുറിച്ച് തൽസമയ വിവരം. –മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിയുള്ളവർക്കും വീൽചെയർ ബുക്കിങ് ഏർപ്പെടുത്താൻ സൗകര്യം. –സമീപത്തെ പൊലീസ് സ്റ്റേഷന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും വിവരങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts