എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റേഷനുകളിൽ കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ.

ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ 8 ട്രെയിനുകളിലാണ് പുതിയ ക്രമീകരണം.

കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും.

നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ചെന്നൈ സെൻട്രൽ – വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ – നാഗർകോവിൽ വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ – മഡ്ഗാവ് വി ബി എക്സ്പ്രസ്, മധുര – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts