ബെംഗളൂരു : നിയന്ത്രണം വിട്ട ടാങ്കർലോറി ഇടിച്ചു അച്ഛനും മകനും അടക്കം മൂന്ന് റോഡ് നിർമാണ തൊഴിലാളികൾ മരിച്ചു. പുണെ-ബെംഗളൂരു ദേശീയ പാതയിൽ ബെളഗാവി ജില്ലയിലെ ഇട്ടഗിയിലാണ് അപകടം നടന്നത്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന കലബുറഗി സ്വദേശികളായ രാമചന്ദ്രപ്പ (45), മകൻ മഹേഷ് (18), രമേഷ് (38) എന്നിവരാണ് മരിച്ചത്. കലബുറഗി സ്വദേശികളായ മറ്റ് ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എണ്ണയുമായി എത്തിയ ടാങ്കർ ലോറിയാണ് തൊഴിലാളികൾക്ക് നേരേ ഇടിച്ചുകയറുകയും ഒരു വശത്തേക്ക് മറിയുകയും ചെയ്തത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ…
Read MoreMonth: June 2025
സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഓർക്കാപ്പുറത്ത് അടികിട്ടിയത് പോലെ ; വെള്ളത്തിനായി വലഞ്ഞ് പാക്കിസ്ഥാൻ
പാക്കിസ്ഥാൻ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൻ്റെ ഫലമായി രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിച്ച് പാക്കിസ്ഥാൻ. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിൻ്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ നിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി ചെയ്യനാവാതെ ബുദ്ധിമുട്ടുകയാണ് ജനം. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും പൂർണമായി ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും, ഝലം നദിയിലെ മംഗ്ല ഡാമിലും ജലം കാര്യമായ തരത്തിൽ കുറഞ്ഞതായും പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ…
Read Moreറോഡ് ഭാഗികമായി അടച്ചിടുന്നു; ഗതാഗത കുരുക്കിൽ പൊറുതിമുട്ടി ജനം
ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി രാത്രികാലങ്ങളിൽ റോഡ് ഭാഗികമായി അടച്ചിടുന്നത് ഔട്ടർ റിങ് റോഡിൽ ഗതാഗത തടസം സൃഷ്‌ടിക്കുന്നു.മാറത്തഹള്ളി ഭാഗത്തേക്കു യാത്ര ചെയ്യുന്നവരെയാണ് ഗതാഗത പ്രശ്നം കാര്യമായി ബാധിക്കുന്നത്. പ്രധാന നിരത്തിൻ്റെ ഒരു ഭാഗം രാത്രി 11നു ശേഷം അടച്ചിട്ടാണ് മെട്രോ നിർമാണം. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഈ മേഖലയിൽ വൻ തോതിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങളും, വിഡിയോകളും സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതുകൊണ്ടാണ് പൊതുജനം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഐടി കമ്പനികൾ ഏറെയുള്ള ഒൗട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് മുൻനിർത്തി മെട്രോ…
Read Moreദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അങ്ങേയറ്റം ലജ്ജാകരമെന്ന് രാഹുൽ ഗാന്ധി
പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരി പീഡനത്തിന് ഇരയായത്. ബെഡില്ലാത്തതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും…
Read Moreപത്തനംതിട്ട തിരുവല്ലയിൽ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: പാടശേഖരത്തില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രനാണ് മരിച്ചത്. 35 വയസ്സായിരുന്നു. പത്തനംതിട്ട തിരുവല്ല കാവുങ്കല്‍ പാടശേഖരത്താണ് സംഭവം. മീന്‍ പിടിക്കാന്‍ പാടശേഖരത്തില്‍ പോകവേയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വലയില്‍ കാല്‍ കുടുങ്ങി രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.
Read Moreമ്യൂച്വൽ ഫണ്ട് മുതൽ ആദായ നികുതി വരെ; ജൂണിൽ ഈ കാര്യങ്ങൾ മാറും,
ജൂൺ മുതൽ സാമ്പത്തികമേഖലയിൽ വരാൻ പോകുന്നത് നിരവധി മാറ്റങ്ങൾ. ആധാറിൽ തുടങ്ങി വരെ മ്യൂച്വൽ ഫണ്ടിൽ മാറ്റങ്ങൾ വരും. നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ അറിയാം. ആദായനികുതി *************** ടി.ഡി.എസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ളഅവസാന തീയതി 2025 ജൂൺ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നൽകുന്ന സർട്ടിഫിക്കറ്റാണിത്. ഇത് ജൂൺ 15നകം ആദായ നികുതി വകുപ്പിൽ സമർപ്പിക്കണം. ഇ.പി.എഫ്.ഒ 3.0 **************** പി.എഫ് ഫണ്ടുകൾ യു.പി.ഐ ഉപയോഗിച്ചും എ.ടി.എമ്മുകൾ വഴിയും പിൻവലിക്കാവുന്ന പുതിയ സംവിധാനത്തിന്…
Read Moreഓട്ടോ ഡ്രൈവറെ ചെരിപ്പുകൊണ്ടടിച്ച് യുവതി; കേസെടുത്തതിന് പിന്നാലെ കാലുപിടിച്ച് മാപ്പ് പറച്ചിൽ, വീഡിയോ വൈറൽ
ബെംഗളൂരു : ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ ബംഗളൂരുവിൽ യുവതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. യുവതി ഓട്ടോ ഡ്രൈവറെ ചെരിപ്പൂരി അടിക്കുന്നതിന്‍റെയും, പിന്നീട് കാലുപിടിച്ച് മാപ്പ് പറയുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പങ്കുരി എന്ന യുവതി ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ലോകേഷ് തന്‍റെ കാലിൽ ഇടിച്ചതായി യുവതി പറയുന്നു. എന്നാൽ, ഓട്ടോ ഡ്രൈവർ ആരോപണം നിഷേധിച്ചു. പിന്നാലെ യുവതി വാക്കുതർക്കം ആരംഭിച്ചതോടെ ലോകേഷ് തന്‍റെ മൊബൈൽ ഫോണിൽ ഇത് ചിത്രീകരിക്കാൻ തുടങ്ങി. ഇതോടെ യുവതി…
Read Moreഒഴിവുവേളകൾ ആസ്വാദ്യമാക്കാം; പുത്തൻ പാക്കേജ് ടൂറുമായി കർണാടക ആർ.ടി.സി
ബെംഗളൂരു : വാരാന്ത അവധി ദിനങ്ങളിൽ ബംഗളൂരുവിൽനിന്ന് ടൂർ പാക്കേജ് അവതരിപ്പിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ . ഹെറിറ്റേജ്- ആത്മീയ കേന്ദ്രങ്ങളായ ശ്രീരംഗപട്ടണ, കല്ലഹള്ളി, മേലുകോട്ടെ എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് അവതരിപ്പിച്ചത്. എല്ലാ ശനി, ഞായർ ദിവസങ്ങളിലും പാക്കേജ് ഉണ്ടായിരിക്കും. സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ശ്രീരംഗപട്ടണയിലെ നിമിഷംബ ക്ഷേത്രം, രംഗനാഥ ക്ഷേത്രം, കല്ലഹള്ളി, മേലുകോട്ടെ എന്നിവിടങ്ങളിലെ ശ്രീ ഭൂവരാഹസ്വാമി ക്ഷേത്രം, ചെലുവനാരായണ സ്വാമി ക്ഷേത്രം, അക്തംഗി കല്യാണി, രായഗോപുര എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. ബംഗളൂരുവിൽനിന്ന് എല്ലാ…
Read Moreവേനൽമഴയിൽ കർണാടകയിൽ മരിച്ചത് 71 പേർ; ലഭിച്ചത് ശരാശരി സാധാരണ മഴയേക്കാൾ 197 ശതമാനം അധികം
ബെംഗളൂരു : കാലവർഷം എത്തുന്നതിന് മുന്നേ ഏപ്രിൽ – മെയ് മാസങ്ങളിൽ പെയ്‌ത വേനൽ മഴയിൽ കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത് 71 മരണം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ കാര്യം വ്യകത്മാക്കിയത്. ഈ വർഷത്തെ പ്രീമൺസൂൺ മഴ കഴിഞ്ഞ 125 വർഷത്തിനിടയിലെ പ്രീമൺസൂൺ സീസണുകളിലും മെയ് മാസത്തിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ്. മേയ് മാസത്തിൽ സംസ്ഥാനത്ത് ശരാശരി 74 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ 219 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരി സാധാരണ മഴയേക്കാൾ 197 ശതമാനം കൂടുതൽ. മാർച്ച് ഒന്നു…
Read Moreരാവിലെ കഴിച്ച സാമ്പാർ വൈകുന്നേരവും കഴിച്ചതിൽ മനോവിഷമം; ദേവനഹള്ളിയിൽ ജീവനൊടുക്കി യുവതി
ബെംഗളൂരു : രാവിലെ ഉണ്ടാക്കിയ സാമ്പാർ വൈകീട്ട് വീണ്ടും കഴിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കി വീട്ടമ്മയായ യുവതി. ബംഗളൂരു നഗരപ്രാന്തത്തിന് സമീപം ദേവനഹള്ളിയിൽ 38കാരിയായ നാഗരത്നയാണ് ആത്മഹത്യ ചെയ്തത്. ചെറിയ കാര്യങ്ങളിൽ അമിതമായി വേവലാതി അനുഭവപ്പെടുന്ന സ്വഭാവമുള്ളയാളാണ് തൻ്റെ ഭാര്യയെന്ന് നാഗരത്നയുടെ ഭർത്താവ് പറഞ്ഞു. ടൈലറായി ജോലി ചെയ്യുന്ന നാഗരത്ന രാവിലെ ഭക്ഷണം കഴിച്ച ശേഷം ജോലിക്ക് പോയി. വൈകീട്ട് തിരിച്ചുവന്ന ശേഷവും അതേ ഭക്ഷണം കഴിച്ചു. പിന്നീട് ഇതേ കുറിച്ച് ആലോചിച്ച് വിഷമിക്കാൻ തുടങ്ങി. പകരം വേറെ ഭക്ഷണം വാങ്ങിച്ചുകഴിക്കാമെന്ന് ഭർത്താവ് ആശ്വസിപ്പിച്ചെങ്കിലും…
Read More