അമേരിക്കയിൽ ആൾക്കൂട്ടത്തിന് നേരെ തീയിട്ടു; അക്രമി പിടിയിൽ

അമേരിക്കയിലെ കൊളറാഡോയിൽ ആൾക്കൂട്ടത്തിന് നേരെ ആക്രമണം. ബൗൾഡറിലെ മാളിൽ അക്രമി ആളുകൾക്ക് നേരെ തീയിടുകയായിരുന്നു. അക്രമി പിടിയിലായി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പരിപാടി നടന്ന ഉടനാണ് ആക്രമണമെന്ന് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുന്നു. പരുക്കേറ്റ പലരുടെയും നില ​ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 നാണ് അക്രമണം നടന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് ആക്രമണം നടന്നത്. പ്രദേശം പൊലീസ് ഒഴിപ്പിച്ചു. ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ ഡയറക്ടർ പ്രതികരിച്ചു. ഗുരുതരമായ പരിക്കുകളോടെ…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പത്ത് കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്തുകോടി രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവർക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Read More

ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ ഞായറാഴ്ച മുതൽ വർധന

ബെംഗളൂരു : കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിനോട് ചേർന്നുള്ള ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ ഞായറാഴ്ച മുതൽ വർധനയുണ്ടാകും. ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് കൂട്ടിയത് ഇനി മുതൽ മുതിർന്നവർക്ക് (ആറ് വയസ്സിൽ കൂടുതലുമുള്ളവർക്ക്) പ്രവേശന ഫീസ് 100 രൂപയും മൂന്ന് മുതൽ ആറു വയസ്സുള്ള കുട്ടികൾക്ക് 50 രൂപയും ക്യാമറ ചാർജ് 100 രൂപയുമാണ്. സ്കൂളിൽനിന്നുള്ള വിനോദയാത്രയായി എത്തുന്ന സംഘങ്ങളിലെ ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് പ്രവേശന ഫീസ്. ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് പാർക്കിങ്ങ് ഫീസ്, മുച്ചക്ര വാഹനങ്ങൾക്ക്…

Read More

മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്ന് പി വി അൻവർ

നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവർ. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വിഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കും. ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നൽകുമെന്നും വ്യക്തമാക്കി. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി…

Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്ന് ആരംഭിച്ചിരുന്നു. വാഹനപര്യടനം ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം…

Read More

സൈക്കിള്‍ ചവിട്ടുന്നതിനിടെ സ്ലാബില്ലാത്ത ഓടയിൽ വീണു, നാല് വയസുകാരിക്ക് മരണം

child

ഇന്ന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്​ തയാറെടുപ്പ്​ പൂർത്തിയാക്കിയ ബാലിക ഓടയിൽവീണ്​ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകൾ നാലരവയസ്സുള്ള കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്. പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടില്‍ ഒന്നരമാസത്തിന് മുമ്പ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ട് ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബില്‍ കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ സ്ലാബില്ലാത്ത ഭാഗത്ത് ഓടയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയില്‍ മൂന്നൂറ് മീറ്റര്‍ മാറി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി.…

Read More

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിലിനെ ആണ് (14) വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥി ആണ്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വീട്ടിൽ സഹോദരങ്ങളുമായുള്ള വഴക്ക് കാരണം അമ്മ ചീത്ത പറഞ്ഞ മനോവിഷമത്തിൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു

Read More

18 വ്യത്യസ്ത നന്ദിനി കേക്കുകളും മഫിനുകളും വിപണിയിൽ എത്തി

ബെംഗളൂരു : കർണാടക സഹകരണ പാൽ ഫെഡറേഷൻ (കെഎംഎഫ്) 18 വ്യത്യസ്ത തരം നന്ദിനി കേക്കും മഫിനുകളും വിപണിയിൽ പുറത്തിറക്കി. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് (ജൂൺ 1) ഇവ അനാച്ഛാദനം ചെയ്തത്. വിപണിയിൽ ലഭ്യമായ മറ്റ് സ്വകാര്യ ബ്രാൻഡ് കേക്കുകളേക്കാളും മഫിനുകളേക്കാളും മികച്ച ഗുണനിലവാരത്തിലും മത്സരാധിഷ്ഠിത വിലയിലും നന്ദിനി കേക്കുകളും മഫിനുകളും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി വ്യക്തമാക്കി. പാൽ, തൈര്, ബട്ടർ മിൽക്ക്, ലസ്സി, മധുരവും രുചികരവുമായ ഉൽപ്പന്നങ്ങൾ, നന്ദിനി ഹൽവ, ബ്രെഡ്, ബൺസ്, ഐസ്ക്രീം എന്നിവയുൾപ്പെടെ 150-ലധികം വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഇതിനകം…

Read More

ബിഎംടിസി ബസ് ഉപയോഗിച്ച് യുവതിയെ ഇടിച്ചിടാൻ ശ്രമം; ഡ്രൈവർക്ക് സസ്പെൻഷൻ

ബെംഗളൂരു,: ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പ്രദേശത്ത് ജഗ്ജീവൻ രാമനഗരയിൽ (ജെജെആർ) നിന്ന് നാഗവാരയിലേക്ക് പോകുകയായിരുന്ന ടി-4 റൂട്ട് നമ്പർ ബിഎംടിസി ബസ് ഡ്രൈവർ ഒരു യുവതിയെ ഇടിച്ചു കയറ്റാൻ ശ്രമിച്ചതായി റിപ്പോർട്ട് . ഈ സംഭവത്തിൽ കുറ്റാരോപിതനായ ഡ്രൈവർ പ്രശാന്തിനെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബിഎംടിസി സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രാഥമിക വിവരം അനുസരിച്ച്, ചന്ദ്ര ലേഔട്ട് പ്രദേശത്ത് ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഒരു യുവതി തന്റെ കാറിൽ നിന്നിറങ്ങി ബിഎംടിസി…

Read More

വേനലവധിയ്ക്ക് ശേഷം കേരളത്തിൽ സ്‌കൂളുകൾ ഇന്ന് തുറക്കും

കേരളത്തിൽ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂ‌ളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.

Read More
Click Here to Follow Us