പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. വരാപ്പുഴ സ്വദേശി പോൾ ഡേവിസ് ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. .പോളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വരാപ്പുഴ ബസിലിക്ക പള്ളിയുടെ അടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങുകയും, പോള്‍ ഒഴുക്കില്‍പെടുകയുമായിരുന്നു.

Read More

നെലമംഗലയിൽ കാറിന്റെ ഗ്ലാസ് തകർത്ത് 11 ലക്ഷം രൂപ മോഷ്ടിച്ചു

ബെംഗളൂരു : കാറിന്റെ ഗ്ലാസ് തകർത്ത് 11.5 ലക്ഷം രൂപ മോഷ്ടിച്ചു. നെലമംഗലയിലാണ് സംഭവം . ദബാസ്‌പേട്ടിൽ ലോജിസ്റ്റിക്‌സ് നടത്തിയിരുന്ന ആതിക് റഹ്മാന്റെ കാറിൽ നിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്. ദാബസ്‌പെറ്റെയിൽ നിന്ന് പണം കൊണ്ടുവന്ന അതീക്, മിക്സർ നന്നാക്കാൻ നെലമംഗലയിൽ പോയിരുന്നു. കാറിൽ പണമടങ്ങിയ ബാഗുമായി വെച്ചാണ് പോയത്. തിരിച്ചു വന്നപ്പോഴാണ് പണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് നെലമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read More

വിധാന സൗധ ടൂർ ആരംഭിച്ചു: ടിക്കറ്റ് എവിടെ ബുക്ക് ചെയ്യണം, എത്ര ചിലവാകും? വിശദാംശം ഇതാ.

ബെംഗളൂരു : ഇനി നിങ്ങൾക്ക് വിധാൻ സൗധയുടെ ഉള്ളിലേക്ക് പോകാം. നിങ്ങൾക്ക് അതിനുള്ളിൽ ചുറ്റിനടക്കാൻ കഴിയും. അതിമനോഹരമായ വിധാൻ സൗധ കാണുന്നതിനായി സംസ്ഥാന സർക്കാർ ‘മാർഗദർശി പരവാസ’ (ഗൈഡഡ് ടൂർ) എന്ന പേരിൽ ഒരു ടൂർ ആരംഭിച്ചു. വിധാന സൗധ ഇന്നു മുതൽ പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്നിരിക്കും. കർണാടക ഭരണസിരാകേന്ദ്രമായ വിധാൻസൗധ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു. ആദ്യദിവസം കെട്ടിടത്തിനുള്ളിലെ കാഴ്ചകൾ കാണാൻ വിദ്യാർഥികൾ അടക്കമുള്ളവർ എത്തി. കാഴ്ചകൾ വിശദീകരിക്കാൻ വിനോദസഞ്ചാരവകുപ്പിന്റെ വഴികാട്ടികളുമുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചകളിലും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ, 30 അംഗങ്ങളുള്ള 10 ടീമുകൾക്ക്…

Read More

വീഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പതിനഞ്ചുകാരി

rape sex rape

ബെംഗളൂരു : കർണാടക ബെലഗാവിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ആറ് പേരടങ്ങുന്ന സംഘം. ഇരയയുടെ പരാതിയിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആറ് മാസങ്ങൾക്ക് മുമ്പ് സുഹൃത്ത് വിളിച്ചത് പ്രകാരം കുന്നിൻ മുകളിൽ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകളെത്തി തടഞ്ഞുവയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് വിഡിയോ ഫോണിൽ പകർത്തി. വിഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് വീണ്ടും വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു. പിന്നീട് നിരവധി പ്രാവശ്യം ഇത് ആവർത്തിച്ചു . ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പെണ്‍കുട്ടി…

Read More

കർണാടകയിൽ ഹട്ടി സ്വർണ ഖനിയിൽ പൊട്ടിത്തെറി; ​തൊഴിലാളി മരിച്ചു

ബെംഗളൂരു : റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശരണബസവ (40) എന്ന തൊഴിലാളിയാണ് മരിച്ചത്.നിരുപദി എന്നയാൾക്കാണ് പരിക്കേറ്റത്. ഖനിയിൽ 2,800 അടി താഴ്ചയിൽ മല്ലപ്പ ഷാഫ്റ്റിൽ പ്രവർത്തനം നടക്കവെയാണ് അപകടം. വേറെയും തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കു​ന്നുണ്ടെന്നാണ് സംശയം. സ്വർണ ഖനിയിലെ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ സ്വർണ ഖനിയിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു; മുംബൈയിൽ യുവാവിന് ദാരുണാന്ത്യം

മുംബൈ: ലിഫ്റ്റ് തകർന്ന് വീണ് മുംബൈയിൽ യുവാവിന് ദാരുണാന്ത്യം. 21 നില കെട്ടിടത്തിലെ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. 30 വയസ്സുള്ള ശുഭം മദംലാല്‍ ധൂരിയാണ് മരിച്ചത്. 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റു. ബോറിവാലി വെസ്റ്റില്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ രാവിലെയാണ് സംഭവം. കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷിച്ചത്. അടിയന്തര ചികിത്സക്കായി യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ സന്‍ജിതിൻ്റെ…

Read More

ദളിത് കുടുംബം വിവാഹ ചടങ്ങ് ഹാളില്‍ നടത്തിയത് ഇഷ്ടമായില്ല; സംഘം ചേർന്ന് മർദിച്ച് യുവാക്കൾ

ഉത്തർപ്രദേശ് : ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങ് നടത്തിയതിന് ദലിത് കുടുംബത്തിന് നേരിടേണ്ടി വന്നത് ആൾകൂട്ട മർദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മർദനത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വടികളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരന്‍. അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ…

Read More

ഹേ​മാ​വ​തി ക​നാ​ൽ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശക്തമാക്കി ബിജെപി

ബെംഗളൂരു : തു​മ​കൂ​രു ഗു​ബ്ബി​ക്ക് സ​മീ​പം ഹേ​മാ​വ​തി എ​ക്സ്പ്ര​സ് ലി​ങ്ക് ക​നാ​ൽ പ​ദ്ധ​തി​ക്കെ​തി​രെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. ബി.​ജെ.​പി അം​ഗ​ങ്ങ​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ചേർന്നാണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചത്. ബി. ​സു​രേ​ഷ് ഗൗ​ഡ, ജി.​ബി. ജ്യോ​തി ഗ​ണേ​ഷ് തു​ട​ങ്ങി​യ എം.​എ​ൽ.​എ​മാ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ മ​ത മ​ഠ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്യാ​സി​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡു​ക​ൾ ത​ട​ഞ്ഞും ട​യ​റു​ക​ൾ ക​ത്തി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ഹേ​മാ​വ​തി ക​നാ​ൽ വെ​ള്ളം ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ല​യി​ലേ​ക്ക് (രാ​മ​ന​ഗ​ര) തി​രി​ച്ചു​വി​ടാ​നു​ള്ള സ​ർ​ക്കാ​റി​ൻ്റെ പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.…

Read More

പത്ത് മിനുറ്റിനുള്ളിൽ ഈ ആപ്പിൽ വിളിച്ചാൽ ആഹാരം പറയുന്നിടത്ത് എത്തിക്കും; എന്നാൽ കിട്ടുന്നത് ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഫംഗസ് നിറഞ്ഞ ഭക്ഷണം

മുംബൈ: ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങളിൽ ഫംഗസ് എന്നിവ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ധാരാവിയിലെ സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി. വളരെ വേഗത്തിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ആപ്പുകളിൽ പ്രധാനപ്പെട്ടതാണ് സെപ്റ്റോ. കൂടുതൽ പേർ ആശ്രയിക്കുന്നതും ഇതിനെയാണ്. എന്നാൽ ചില സംശയങ്ങളുടെയും, പരാതിയുടെയും അടിസ്ഥാനത്തിൽ ധാരാവി വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനമാണ് കണ്ടെത്തിയത്. ചില ഭക്ഷണസാധനങ്ങളിൽ ഫംഗസ് വളർച്ച, കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, തണുത്ത സംഭരണ ​​താപനില നിലനിർത്താത്തത്,നനഞ്ഞതും വൃത്തിഹീനവുമായ തറകൾ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പ്രധാന സ്റ്റോക്കിൽ നിന്ന് വേർതിരിക്കാത്തത്…

Read More

മയക്കുമരുന്ന് നൽകി യു.പിയിലെ ആശ്രമത്തിനുള്ളിൽവെച്ച് സന്ന്യാസിയും കൂട്ടരും കൂട്ടബലാത്സംഗത്തിനിയാക്കിയെന്ന് കായികതാരത്തിന്റെ പരാതി

ലഖ്നോ: യു.പിയിൽ ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന് കായികതാരത്തിന്റെ പരാതി. കാൺപൂരിലാണ് സംഭവം. ജനുവരിയിലാണ് സംഭവമുണ്ടായതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് പരാതി നൽകുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കാൺപൂർ സ്വദേശിയായ കായികതാരത്തെ സമീപിച്ച് ഗോവിന്ദ് മഹാതോയെന്നയാണ് അവർ നിർമിക്കുന്ന വസ്ത്രങ്ങൾ വിൽക്കാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. തുടർന്ന് ആശ്രമത്തിനുള്ളിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മയക്കുമരുന്ന് നൽകി മഹാതോയും ആശ്രമത്തിലെ മുഖ്യസന്യാസിയും മറ്റ് പലരും ചേർന്ന് തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും…

Read More
Click Here to Follow Us