ബെംഗളൂരു : തുമകൂരു ഗുബ്ബിക്ക് സമീപം ഹേമാവതി എക്സ്പ്രസ് ലിങ്ക് കനാൽ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. ബി.ജെ.പി അംഗങ്ങളും കർഷക സംഘടനകളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബി. സുരേഷ് ഗൗഡ, ജി.ബി. ജ്യോതി ഗണേഷ് തുടങ്ങിയ എം.എൽ.എമാർ നേതൃത്വം നൽകി. വിവിധ മത മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞും ടയറുകൾ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. പൊതുജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ഹേമാവതി കനാൽ വെള്ളം ബംഗളൂരു സൗത്ത് ജില്ലയിലേക്ക് (രാമനഗര) തിരിച്ചുവിടാനുള്ള സർക്കാറിൻ്റെ പദ്ധതി അശാസ്ത്രീയമാണെന്ന് അവർ കുറ്റപ്പെടുത്തി.…
Read More