മയക്കുമരുന്ന് നൽകി യു.പിയിലെ ആശ്രമത്തിനുള്ളിൽവെച്ച് സന്ന്യാസിയും കൂട്ടരും കൂട്ടബലാത്സംഗത്തിനിയാക്കിയെന്ന് കായികതാരത്തിന്റെ പരാതി

ലഖ്നോ: യു.പിയിൽ ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന് കായികതാരത്തിന്റെ പരാതി. കാൺപൂരിലാണ് സംഭവം. ജനുവരിയിലാണ് സംഭവമുണ്ടായതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് പരാതി നൽകുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

കാൺപൂർ സ്വദേശിയായ കായികതാരത്തെ സമീപിച്ച് ഗോവിന്ദ് മഹാതോയെന്നയാണ് അവർ നിർമിക്കുന്ന വസ്ത്രങ്ങൾ വിൽക്കാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. തുടർന്ന് ആശ്രമത്തിനുള്ളിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മയക്കുമരുന്ന് നൽകി മഹാതോയും ആശ്രമത്തിലെ മുഖ്യസന്യാസിയും മറ്റ് പലരും ചേർന്ന് തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി ലഭിച്ച വിവരം അഡീഷണൽ ഡെപ്യൂട്ടി കമീഷണർ മഹേഷ് കുമാർ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങളും അവർ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആരോപണം ആശ്രമത്തിലെ മുഖ്യസന്ന്യാസി നിരസിച്ചു. സംഭവം നടക്കുമ്പോൾ താൻ പ്രയാഗ്രാജിലെ കുംഭമേളയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts